
കൊല്ലം: പ്രമുഖ കൃഷി ശാസ്ത്രജ്ഞരായ തഴല കുതിരപ്പന്തി വെങ്ങാട്ടംപള്ളി മഠത്തിൽ പരേതരായ ഡോ. ആർ ഡി അയ്യരുടെയും ഡോ. രോഹിണി അയ്യരുടെയും മകൾ ശാരദ അയ്യർ (52) അപകടത്തിൽ മരിച്ചു. കഴിഞ്ഞ ദിവസം മസ്കറ്റിൽ ട്രക്കിംഗിനിടെ ഉണ്ടായ അപകടത്തിലാണ് മരിച്ചതെന്നാണ് വിവരം.
മൃതദേഹം മസ്കറ്റിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട്. ഒമാൻ ഏയർ മുൻ മാനേജരായിരുന്നു ശാരദ അയ്യർ. പ്രമുഖ പിന്നണി ഗായിക ചിത്ര അയ്യരുടെ സഹോദരിയാണ്. കഴിഞ്ഞ മാസം 11നാണ് ഡോ. ആർ ഡി അയ്യർ അന്തരിച്ചത്. പിതാവിന്റെ സംസ്കാരച്ചടങ്ങുകൾക്കായി നാട്ടിലെത്തിയ ശാരദ കഴിഞ്ഞ 24നാണ് മസ്കത്തിലേക്ക് പോയത്. മകൻ: കബീർ (ഓസ്ട്രേലിയ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |