പാലക്കാട്: ഇടുക്കിയിലും പാലക്കാട്ടിലും കഞ്ചാവുമായി ഇതര സംസ്ഥാന സ്വദേശികളെ എക്സൈസ് അറസ്റ്റ് ചെയ്തു. തൊടുപുഴയിൽ 2.1 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ഇസ്തം സർക്കാർ എന്നയാളെയാണ് പിടികൂടിയത്. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിതിൻലാൽ. ആർ.പി യുടെ നേതൃത്വത്തിലാണ് കേസ് കണ്ടെത്തിയത്.
അന്വേഷണ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ.എസ്.ബി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) നെബു.എ.സി, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സിജുമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആൽബിൻ ജോസ്, ജസ്റ്റിൻ ജോസഫ് , അജിത്ത്.ടി.ജെ, തൊടുപുഴ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ അബിൻ ഷാജി എന്നിവരും പങ്കെടുത്തു.
ഒറ്റപ്പാലത്ത് 2.079 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത് ജാർഖണ്ഡ് സ്വദേശികളായ മുഹമ്മദ് സഗീർ അൻസാരി, മുഹമ്മദ് അമീർ അൻസാരി എന്നിവരെ അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ.വിപിൻ ദാസും സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) സുദർശനൻ നായർ, അനു.എസ്.ജെ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ രാജേഷ്.കെ.പി, ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരീഷ്.പി, മുഹമ്മദ് ഫിറോസ്, ജാക്സൺ സണ്ണി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |