കൊച്ചി: രാജ്യത്തെ കപ്പൽ വ്യവസായത്തിന് മുതൽക്കൂട്ടാകുന്ന ഒപ്റ്റോ-ഇലക്ട്രോണിക് സൊല്യൂഷൻസ് വികസിപ്പിക്കുന്നതിന് കൊച്ചിൻ ഷിപ്പ്‌യാർഡും എസ്.എഫ്.ഒ ടെക്നോളജീസും ധാരണയിലെത്തി. രാജ്യത്തെ കപ്പൽ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സമുദ്ര സംബന്ധിയായ വ്യവസായങ്ങളെ വിപുലപ്പെടുത്തുന്നതിനുള്ള അത്യാധുനിക ഉത്പന്നങ്ങളും സേവനങ്ങളും പരിഹാര മാർഗ്ഗങ്ങളും ലഭ്യമാക്കുന്നതിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് രാജ്യത്ത് മുൻനിരയിലാണ്. ഒപ്റ്റോ-ഇലക്ട്രോണിക്സിൽ മികച്ച സംഭാവനകൾ നൽകുന്ന എസ്.എഫ്.ഒ ടെക്നോളജീസിന്റെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ഇന്ത്യയുടെ സമുദ്രമേഖലയുടെ വളർച്ചയ്ക്ക് ഉതകുന്ന പുതുമകൾ കൊണ്ടുവരുന്നതിനുള്ള ശ്രമമാണ് ഈ സഹകരണമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് സി.ജി.എം (സ്ട്രാറ്റജിക് ആൻഡ് അഡ്വാൻസ്ഡ് സൊല്യൂഷൻസ്) ദീപു സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |