SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.07 PM IST

റെ​ക്കാ​ഡ് ​ചി​റ​കിൽ ഉ​യ​ർ​ന്ന് ​പൊന്ന്

Increase Font Size Decrease Font Size Print Page
gold

കൊ​ച്ചി​:​ ​പു​തി​യ​ ​ഉ​യ​ര​ങ്ങ​ൾ​ ​തേ​ടി​യു​ള്ള​ ​കു​തി​പ്പ് ​തു​ട​രു​ക​യാ​ണ് ​സം​സ്ഥാ​ന​ത്ത് ​സ്വ​ർ​ണ​വി​ല.​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ 22​ ​കാ​ര​റ്റ് ​സ്വ​ർ​ണ​ത്തി​ന്റെ​ ​ഗ്രാ​മി​ന് 15,​​000​ ​രൂ​പ​ ​ക​ട​ന്നു.​ 15,​​315​ ​രൂ​പ​യാ​ണ് ​ഒ​രു​ ​ഗ്രാം​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​വി​ല.​ ​പ​വ​ന് 1,​​22,​​520​ ​രൂ​പ​യു​മാ​യി.​ ​ഇ​ന്ന​ലെ​ ​ര​ണ്ട് ​ത​വ​ണ​യാ​യാ​ണ് ​വി​ല​ ​വ​ർ​ദ്ധി​ച്ച​ത്.​
രാ​വി​ലെ​ 295​ ​രൂ​പ​യും​ ​ഉ​ച്ച​യ്ക്കു​ശേ​ഷം​ 175​ ​രൂ​പ​യു​മാ​ണ് ​ഗ്രാ​മി​ന് ​വ​ർ​ദ്ധി​ച്ച​ത്.​ ​ര​ണ്ട് ​ത​വ​ണ​യാ​യി​ ​പ​വ​ന് 3760​ ​രൂ​പ​യു​ടെ​ ​വ​ർ​ദ്ധ​ന​വാ​ണ് ​ഉ​ണ്ടാ​യ​ത്.​ ​ഒ​രു​ ​പ​വ​ൻ​ ​സ്വ​ർ​ണാ​ഭ​ര​ണം​ ​വാ​ങ്ങാ​ൻ​ ​ഏ​റ്റ​വും​ ​കു​റ​ഞ്ഞ​ ​പ​ണി​ക്കൂ​ലി​യും​ ​ജി.​എ​സ്.​ടി​യും​ ​ഉ​ൾ​പ്പെ​ടെ​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ 1,​​​ 33000​ ​രൂ​പ​യെ​ങ്കി​ലും​ ​ന​ൽ​ക​ണം.
ആ​ഗോ​ള​ ​രാ​ഷ്ട്രീ​യ​ ​സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ​നി​ക്ഷേ​പ​ക​ർ​ ​സു​ര​ക്ഷി​ത​നി​ക്ഷേ​പം​ ​എ​ന്ന​ ​നി​ല​യി​ൽ​ ​സ്വ​ർ​ണ​ത്തെ​ ​കൂ​ട്ടു​പി​ടി​ക്കു​ന്ന​താ​ണ് ​സ്വ​ർ​ണ​വി​ല​ ​കു​തി​ച്ചു​യ​രാ​നി​ട​യാ​ക്കു​ന്ന​ത്.​ ​
അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​ഔ​ൺ​സി​ന് 5,​​276​ ​ഡോ​ള​റി​ലെ​ത്തി​യ​തി​ന്റെ​ ​ചു​വ​ട് ​പി​ടി​ച്ചാ​ണ് ​കേ​ര​ള​ത്തി​ലും​ ​വി​ല​ ​ഉ​യ​രു​ന്ന​ത്.​ ​ഡോ​ള​റി​ന്റെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​യും​ ​സ്വ​ർ​ണ​വി​ല​യെ​ ​സ്വാ​ധീ​നി​ക്കു​ന്നു​ണ്ട്.​ ​യു.​എ​സ് ​ഡോ​ള​റി​ന്റെ​ ​മൂ​ല്യം​ 95​ലോ​ ​അ​തി​ന് ​താ​ഴെ​യോ​ ​പോ​യാ​ൽ​ ​സ്വ​‍​ർ​ണ​വി​ല​ 6000​ ​ഡോ​ള​ർ​ ​ക​ട​ന്നേ​ക്കാ​മെ​ന്ന് ​ഈ​ ​രം​ഗ​ത്തെ​ ​വി​ദ​ഗ്‌​ദ്ധ​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY