SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.13 PM IST

സമ്മിറ്റ് ഒഫ് ഫ്യൂച്ചർ രണ്ടാം പതിപ്പിന് തുടക്കം

Increase Font Size Decrease Font Size Print Page
d

കൊ​ച്ചി​:​ ​ജെ​യി​ൻ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​സ​മ്മി​റ്റ് ​ഒ​ഫ് ​ഫ്യൂ​ച്ച​ർ​ ​ര​ണ്ടാം​ ​പ​തി​പ്പി​ന് ​കൊ​ച്ചി​യി​ൽ​ ​തു​ട​ക്ക​മാ​യി.​ ​കി​ൻ​ഫ്ര​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​ക​ൺ​വെ​ൻ​ഷ​ൻ​ ​സെ​ന്റ​റി​ൽ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​സ​മ്മി​റ്റ് ​കേ​വ​ലം​ ​ഒ​രു​ ​അ​ക്കാ​ഡ​മി​ക് ​പ​രീ​ക്ഷ​ണ​മ​ല്ലെ​ന്നും​ ​പൊ​തു​സ​മൂ​ഹ​ത്തി​ന്റെ​ ​ആ​വ​ശ്യ​മാ​ണെ​ന്നും​ ​ക​ള​ക്ട​ർ​ ​പ​റ​ഞ്ഞു.​ ​ജെ​യി​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ചാ​ൻ​സ​ല​ർ​ ​ഡോ.​ ​ചെ​ൻ​രാ​ജ് ​റോ​യ്ച​ന്ദ് ​ച​ട​ങ്ങി​ൽ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​'​ജെ​യി​ൻ​ ​ആ​ക്‌​സി​ല​റേ​റ്റ​ർ​'​ ​പ​ദ്ധ​തി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​ന​വും​ ​അ​ദ്ദേ​ഹം​ ​നി​ർ​വ​ഹി​ച്ചു.​ ​സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ​കൂ​ടി​യു​ള്ള​ ​ഇ​ട​മാ​ണ് ​സ​മ്മി​റ്റ് ​ഒ​ഫ് ​ഫ്യൂ​ച്ച​റെ​ന്ന് ​ജെ​യി​ൻ​ ​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ന്യൂ​ ​ഇ​നി​ഷ്യേ​റ്റീ​വ്‌​സ് ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​ടോം​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​കേ​ര​ള​ത്തെ​ ​ഭാ​വി​യു​ടെ​ ​മാ​തൃ​കാ​ ​കേ​ന്ദ്ര​മാ​ക്കാ​ൻ​ ​സം​ഗ​മം​ ​ഉ​പ​ക​രി​ക്കു​മെ​ന്ന് ​ഇ​ൻ​ഫോ​പാ​ർ​ക്ക് ​സി.​ഇ.​ഒ​ ​സു​ശാ​ന്ത് ​കു​രു​ന്തി​ൽ​ ​പ​റ​ഞ്ഞു.
ഫ്യൂ​ച്ച​ർ​ ​കേ​ര​ള​ ​മി​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​വേ​ണു​ ​രാ​ജാ​മ​ണി,​ ​തൃ​ക്കാ​ക്ക​ര​ ​ന​ഗ​ര​സ​ഭാ​ ​ചെ​യ​ർ​മാ​ൻ​ ​റാ​ഷി​ദ് ​ഉ​ള്ള​മ്പി​ള്ളി,​ ​കി​ൻ​ഫ്ര​ ​ഡ​യ​റ​ക്ട​ർ​ ​സാ​ബു​ ​ജോ​ർ​ജ്,​ ​പ്രോ​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ.​ഡോ.​ ​ജെ.​ ​ല​ത​ ​തു​ട​ങ്ങി​യ​വ​ർ​ ​ഉ​ദ്ഘാ​ട​ന​ത്തി​ൽ​ ​പ​ങ്കെ​ടു​ത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY