ന്യൂഡൽഹി: ജമ്മു കാശ്മീരിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്‌ദുള്ളയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സർക്കാരിന് പിന്തുണ അറിയിച്ച് കോൺഗ്രസും ആംആദ്‌മി പാർട്ടിയും. ഇരു പാർട്ടികളും ലെഫ്റ്റനന്റ് ഗവർണർക്ക് കത്തു നൽകി. നാല് സ്വതന്ത്രരും പിന്തുണ പ്രഖ്യാപിച്ചിരുന്നു. സർക്കാരിൽ സഖ്യകക്ഷികളായ കോൺഗ്രസിനും സി.പി.എമ്മിനും പ്രാതിനിധ്യമുണ്ടാകും. മന്ത്രിസ്ഥാനം ആവശ്യപ്പെട്ടില്ലെന്ന് പി.സി.സി അദ്ധ്യക്ഷൻ താരിഖ് ഹമീദ് കർറ പറഞ്ഞു. അക്കാര്യം സഖ്യകക്ഷികൾ ഒന്നിച്ച് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |