കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ മെമ്മറികാർഡ് അനധികൃതമായി പരിശോധിച്ചതിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടുന്ന ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് ഹണി എം. വർഗീസ് സമർപ്പിച്ച വസ്തുതാന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമാണെന്നും റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ 2021 ജൂലായ് 19ന് നടത്തിയ മെമ്മറികാർഡ് പരിശോധന അനധികൃതമായിരുന്നെന്ന് ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള വസ്തുതാന്വേഷണ റിപ്പോർട്ടിലുണ്ട്. കേസിന്റെ വിചാരണ പൂർത്തിയായശേഷം ഇതിൽ തുടർനടപടികൾ മതിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഈ നിർദ്ദേശം പ്രതിഭാഗത്തിന് സഹായകരമാകുമെന്നാണ് ഹർജിക്കാരിയുടെ ആരോപണം. പൊലീസ് അന്വേഷണത്തെ എതിർത്ത് കേസിലെ പ്രതിയായ നടൻ ദിലീപ് കക്ഷിചേർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |