SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.27 PM IST

ശബരിമല സ്വർണക്കൊള്ള: പ്രശാന്തിന്റെ കാലത്തെ ക്രമക്കേടുകളും അന്വേഷിക്കുമെന്ന് എസ്ഐടി

Increase Font Size Decrease Font Size Print Page
sabarimala

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് 2025ൽ നടത്തിയ ക്രമക്കേടുകളും അന്വേഷിക്കുമെന്ന് എസ്.ഐ.ടി. നാലു ഘട്ടങ്ങളിലായാണ് അന്വേഷണം നടക്കുന്നത്. 1998 മുതൽ 2025 സെപ്തംബർ വരെയുള്ള കാലത്തെ ക്രമക്കേടുകൾ അന്വേഷിക്കുകയാണെന്ന് എസ്.ഐ.ടി വ്യക്തമാക്കി. നാലാംഘട്ടത്തിൽ അന്വേഷിക്കുന്നത് പി.എസ്. പ്രശാന്തിന്റെ ഭരണസമിതി ദ്വാരപാലക പാളികളിൽ സ്വ‌ർണം പൊതിയാൻ നടത്തിയ ഇടപെടലുകളാണെന്നും എസ്.ഐ.ടി അറിയിച്ചു. സംഭവത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിലും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും പ്രത്യേക അന്വേഷണ സംഘം കൂട്ടിച്ചേർത്തു.

അതേ സമയം ശബരിമല സ്വർണക്കൊള്ളയിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഇതുവരെ 181 സാക്ഷികളെ ചോദ്യം ചെയ്തതായി എസ്.ഐ,​ടി അറിയിച്ചു. രേഖകൾ മറച്ചുവയ്ക്കാൻ ചില വ്യക്തികൾ ശ്രമിച്ചെങ്കിലും സുപ്രധാന രേഖകൾ കണ്ടെത്താനും വീണ്ടെടുക്കാനും എസ്.ഐ.ടി സംഘത്തിന് കഴിഞ്ഞുവെന്നും കോടതി നിരീക്ഷിച്ചു നിർഭയമായി അന്വേഷണം മുന്നോട്ടുപോകണം. സത്യസന്ധതയുള്ള ഉദ്യോഗസ്ഥരെ എസ്.ഐ.ടി സംഘത്തവന് ഉൾപ്പെടുത്താം. പക്ഷേ ഹൈക്കോടതിയെ അക്കാര്യം ബോദ്ധ്യപ്പെടുത്തണമെന്നും ഇടക്കാല ഉത്തരവിൽ പറയുന്നു.

TAGS: SABARIMALA, SABARIMALA GOLD CASE, SIT, HIGH COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY