വേങ്ങേരി: ശോഭീന്ദ്രൻ മാഷുടെ ഓർമ്മയ്ക്കായി കോർപ്പറേഷൻ ഗ്രീൻവേൾഡ് പുഴയോരത്ത് 1.75 കോടിയുടെ പ്രകൃതി സൗഹൃദപാർക്ക് നിർമ്മിക്കുമെന്നും ഒരു വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്നും മേയർ ഡോ.ബീനഫിലിപ്പ് അറിയിച്ചു. ഗ്രീൻവേൾഡിലെ സ്‌നേഹദീപം, പ്രതീക്ഷ എന്നീ റസിഡൻഡ്സ് അസോസിയേഷനും പ്രൊഫ.ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റും സംയുക്തമായി നടത്തിയ സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ.
പ്രൊഫ. ശോഭീന്ദ്രൻ ഗ്രീൻട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പ്രൊഫ.ശോഭീന്ദ്രൻ ഗ്രീൻ ട്രസ്റ്റ് പുരസ്‌കാരം കോഴിക്കോട് പ്രൊവിഡൻസ് വിമെൻസ് കോളേജിന് നൽകി. മികച്ച ഹരിതകലാലയത്തിനുള്ള പുരസ്‌കാരം കോളേജിനെ പ്രതിനിധീകരിച്ച് ഡോ.സിസ്റ്റർ ആഷ തോമസ് ഏറ്റുവാങ്ങി.സ്മൃതിസംഗമ പരിപാടിയിൽ വാർഡ് കൗൺസിലർ ഒ. സദാശിവൻ അദ്ധ്യക്ഷനായി. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മുൻ പ്രിൻസിപ്പലും ട്രസ്റ്റ് മുഖ്യരക്ഷാധികാരിയുമായ പ്രൊഫ.വി.വാസുദേവൻ ഉണ്ണി, സിൽവർഹിൽസ് സ്‌കൂൾ പ്രിൻസിപ്പൽ ഫാ.ജോൺ മണ്ണാറത്തറ, ഹരിതസേന ചെയർമാൻ ഡോ. അബ്രഹാം ബെൻഹർ, പ്രൊഫ.ശോഭീന്ദ്രൻ ഗ്രീൻട്രസ്റ്റ് ചെയർമാൻ ഡോ.ദീപേഷ് കരിമ്പുങ്കര, നിറവ് ഫാർമേഴ്സ് സൊസൈറ്റി ഡയറക്ടർ ബാബു പറമ്പത്ത്, ഗുരുവായൂരപ്പൻ കോളേജ് പൂർവവിദ്യാർത്ഥി സംഘടന ജനറൽ സെക്രട്ടറി വി.സജീവ്, ഉണർവ്വ് റസിഡൻസ് അസോസിയേഷൻ പ്രതിനിധി പി.ശോഭീന്ദ്രൻ, ജൈവവകർഷകൻ വി.കെരാജൻ നായർ. വി.ടി. സുരേന്ദ്രൻ, നീരജാക്ഷൻ മക്കട, പ്രൊഫ.ശോഭീന്ദ്രൻ ഗ്രീൻട്രസ്റ്റ് ഡയറക്ടർ ഷൗക്കത്ത് അലി എരോത്ത് , റസിഡൻഡ്സ് അസോസിയേഷൻ സെക്രട്ടറിമാരായ കൃഷ്ണദാസ് തീരം , സുനിൽ സിംഗ് എന്നിവർ പ്രംസഗിച്ചു. പാലക്കാട് സംസ്‌കൃതി അടക്കാപൂത്തൂരിന്റെ ആഭിമുഖ്യത്തിൽ പരിപാടിയിൽ പങ്കെടുത്ത അഞ്ഞൂറോളം പേർക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |