ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനാകുന്ന സാഹോ ലോകവ്യാപകമായി ആഗസ്റ്റ് 30ന് റിലീസാകുന്നതിനെത്തുടർന്ന് അതേ ദിവസം റിലീസ് നിശ്ചയിച്ചിരുന്ന സൂര്യ - മോഹൻലാൽ ചിത്രമായ കാപ്പാന്റെ റിലീസ് സെപ്തംബർ 20-ലേക്ക് മാറ്റി.
ലൈക്കാ പ്രൊഡക് ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരൻ നിർമ്മിച്ച് കെ.വി. ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനിൽ സൂര്യയ്ക്കും മോഹൻലാലിനുമൊപ്പം ആര്യ, സയേഷാ, ബോബൻ ഇറാനി, സമുദ്രക്കനി, ഷംനാ കാസിം തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. ഹാരിസ് ജയരാജിന്റേതാണ് സംഗീതം.
ബന്തോബസ്ത് എന്ന പേരിൽ തെലുങ്കിലും കാപ്പാൻ മൊഴി മാറ്റി റിലീസ് ചെയ്യുന്നുണ്ട്.
പീറ്റർ ഹെയ്നും ദിലീപ് സുബ്ബരായനും ചേർന്നാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. എം. എസ്. പ്രഭുവാണ് ഛായാഗ്രഹണം .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |