കൊച്ചി: 'ഹാൽ' സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് സെൻസർ ബോർഡും കാത്തലിക് കോൺഗ്രസും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾബെഞ്ച് ഉത്തരവിൽ ഇടപെടാൻ കാരണങ്ങൾ ഇല്ലെന്ന് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിലയിരുത്തി.
സെൻസർ ബോർഡ് കട്ടുകൾ നിർദ്ദേശിച്ചതിനെതിരെ നിർമ്മാതാവ് ജൂബി തോമസും സംവിധായകൻ മുഹമ്മദ് റഫീഖും നൽകിയ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.
സിനിമ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും നിർബന്ധിത മതപരിവർത്തനത്തെ ന്യായീകരിക്കുന്നതുമാണെന്നായിരുന്നു കാത്തലിക് കോൺഗ്രസിന്റെ വാദം. സിനിമ കണ്ട ശേഷമായിരുന്നു സിംഗിൾ ബെഞ്ച് പ്രദർശനാനുമതി നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |