പാരിപ്പള്ളിയിൽ നിന്ന് വർക്കലയ്ക്ക് പോകുന്ന വഴിക്ക് ഉള്ള ഒരു വീട്ടിലാണ് വാവയുടെ ഇന്നത്തെ ആദ്യ യാത്ര. വീട്ടിലെത്തിയ വാവയ്ക്ക് അവിടത്തെ കാഴ്ച്ചകൾ കണ്ട് അതിശയം. വിവിധയിനങ്ങളിലുള്ള നായ്ക്കൾ, പലതരത്തിലും വലുപ്പത്തിലുമുള്ള കോഴികൾ, ആട്, പശു, കിളികൾ തുടങ്ങി പറഞ്ഞറിയിക്കാനാവാത്ത പക്ഷി മൃഗാദികൾ. കുറേ കാലമായി ഇവയെ വളർത്താൻ തുടങ്ങിയിട്ട്. പക്ഷേ ഇന്നത്തെ സംഭവം ആ വീട്ടിലുള്ള എല്ലാവരെയും ഞെട്ടിച്ച് കളഞ്ഞു. ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. 13 കാടക്കോഴികളെ ഒരു കൂട്ടിൽ വളർത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് വെള്ളം കൊടുക്കാൻ പോയപ്പോയാണ് ആ ദാരുണമായ കാഴ്ച. കൂടു തുറന്നതും ഒരു കോഴി ചത്തു കിടക്കുന്നു. ഒന്നല്ല ഒമ്പതെണ്ണം. അടുത്ത കോഴിയെ കൊല്ലാൻ ഒരുങ്ങി ഉഗ്രൻ ഒരു മൂർഖൻ പാമ്പ്. കൂടിനോട് ചേർന്ന് ചത്ത് കിടന്ന നാല് കോഴികളെ എടുത്ത് മാറ്റി. ഉടൻ തന്നെ വാവയെ അറിയിച്ചു. അത് മാത്രമല്ല ജീവനുള്ള നാല് കാടകോഴികളും കൂട്ടിനകത്ത് ഉണ്ട്. കൂട്ടിനടുത്ത് എത്തിയ വാവ ആദ്യം തന്നെ ചത്ത് കിടന്ന, ബാക്കി അഞ്ച് കോഴികളെയും പുറത്തെടുത്തു. പിന്നെ മൂർഖനെ പിടിക്കാനായി കൂടിനകത്തേക്ക് തലയിട്ടു. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |