ചാത്തന്നൂർ: കല്ലുവാതുക്കൽ പഞ്ചായത്തിൽ എഴിപ്പുറം, ചാവർകോട് വാർഡുകളിൽ നേരിടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നും സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കണമെന്നും എഴിപ്പുറം വാർഡ് കോൺഗ്രസ് സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ആർ.ഡി. ലാൽ ഉദ്ഘാടനം ചെയ്തു. പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി നിജാബ് മൈലവിള അദ്ധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബിജു പാരിപ്പള്ളി, ഡി.സി.സി അംഗം പാരിപ്പള്ളി വിനോദ്, മണ്ഡലം ഭാരവാഹികളായ ദൃശ്യ സജീവ്, മഹേന്ദ്രൻ എഴിപ്പുറം, ഗുലാബ് മുഹമ്മദ്, മോഹനൻ പിള്ള, തുളസീധരൻ പിള്ള, ഡോ. അശോക് ശങ്കർ, ഷൈലജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അശോകൻ (പ്രസിഡന്റ്), ജി.ആർ. രാജേഷ്, സബിത (വൈസ് പ്രസിഡന്റുമാർ), അൽ അമീൻ, രാജു എഴിപ്പുറം, എസ് സുനിത (ജനറൽ സെക്രട്ടറിമാർ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |