കുമളി: കുമളി-തേക്കടി റൂട്ടിലെ ഹോംസ്‌റ്റേയിൽ മൂന്ന് പേർ തൂങ്ങിമരിച്ച നിലയിൽ. കഴിഞ്ഞ ഒരു മാസമായി ഇവിടെ താമസിക്കുന്ന ഒരു പുരുഷനും രണ്ട് സ്ത്രീകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ നൽകിയ മേൽവിലാസപ്രകാരം മൂവരും തിരുവനന്തപുരം സ്വദേശികളാണ്.
താന്റെ പേര് പ്രമോദ് പ്രകാശാണെന്നും(വിഷ്ണു) കൂടെയുള്ളത് ഭാര്യ ജീവയും അമ്മയുമാണെന്നാണ് ഇവർ ഹോംസ്റ്റേ ഉടമയോട് പറഞ്ഞത്. തമിഴ്‌നാട്ടിലുള്ള ജീവയുടെ പേരിലെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാണ് മൂവരും ഇവിടെ എത്തിയതെന്നാണ് സൂചന.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോംസ്‌റ്റേയിൽ ഇവർ നൽകിയ വിലാസം ഇങ്ങനെ...
കരിക്കാട്ടുവിള വീട്
പെരുംകുഴി, ആഴൂർ
തിരുവനന്തപുരം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |