കൊച്ചി: സോഫ്‌റ്റ്‌വെയർ അധിഷ്ഠിത വാഹനങ്ങൾ യാഥാർത്ഥ്യമാക്കുന്നതിനുള്ള ഓട്ടോമോട്ടീവ്, മൊബിലിറ്റി രംഗത്തെ സ്വതന്ത്ര സംയോജിത പങ്കാളിയായ കെ.പി.ഐ.ടി ടെക്നോളജീസ് നടപ്പു സാമ്പത്തികവർഷം രണ്ടാം പാദത്തിൽ 203.7 കോടി രൂപയുടെ അറ്റാദായം നേടി. അറ്റാദായത്തിൽ 44.7 ശതമാനമാണ് വർദ്ധന. വരുമാനം 20.1 ശതമാനം ഉയർന്ന് 17.3 കോടി രൂപയിലെത്തി. സാങ്കേതികവിദ്യയിലും വിപണിയിലും നിക്ഷേപങ്ങൾക്ക് മുൻഗണന നൽകുന്നത് തുടരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുഴുവൻ വർഷവും വരുമാന വളർച്ചയും ലാഭക്ഷമതയും ഉയർന്നു. സാങ്കേതികവിദ്യയിലടക്കം നിക്ഷേപങ്ങൾ നടത്തുന്നതിന് മുൻഗണന തുടരുമെന്ന് കെ.പി.ഐ.ടി സഹസ്ഥാപകനും സി.ഇ.ഒയും എംഡിയുമായ കിഷോർ പാട്ടീൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |