കൽപ്പറ്റ: നാമനിർദ്ദേശ പത്രികയിലെ വിവരങ്ങൾ പ്രകാരം യു.ഡി.എഫ് സ്ഥാനാർത്ഥി പ്രിയങ്കാഗാന്ധിയുടെ കൈവശമുള്ളത് 52,000 രൂപ. ആകെ 4.24 കോടി രൂപയുടെ നിക്ഷേപമാണുള്ളത്. ആസ്തി 11.98 കോടി രൂപ. ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് 37.91 കോടി രൂപയുടെ നിക്ഷേപമുണ്ട്. 1.15 കോടി രൂപയുടെ സ്വർണം, 29.55 ലക്ഷം രൂപയുടെ വെള്ളി, ഭൂസ്വത്ത് 2.10 കോടി എന്നിങ്ങനെയാണു മറ്റ് ആസ്തികൾ. റോബർട്ട് വാദ്ര യുടെ പേരിൽ ഭൂമിയില്ല.
2004 മോഡൽ ഹോണ്ട സിആർവി കാർ പ്രിയങ്കയ്ക്കു സ്വന്തമായുണ്ട്. ബാദ്ധ്യത 15.75 ലക്ഷം രൂപ, 3 കേസുകളും പ്രിയങ്കയുടെ പേരിലുണ്ട്. 27.64 കോടി രൂപ മൂല്യമുള്ള വാണിജ്യകെട്ടിടങ്ങൾ റോബർട്ട് വാദ്രയ്ക്കുള്ളതായി സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയങ്കയ്ക്ക് 7.74 കോടി രൂപയുടെയും റോബർട്ട് വാദ്രയ്ക്ക് 27.64 കോടി രൂപയുടെയും ഭവനസമുച്ചയങ്ങളും സ്വന്തമാണ്. വാടക, ബാങ്കിൽനിന്നുള്ള പലിശ, വിവിധ നിക്ഷേപങ്ങൾ എന്നിവയാണു പ്രിയങ്കയുടെ വരുമാനമാർഗം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |