
കല്ലമ്പലം: പ്രസിഡന്റ് ജംഗ്ഷന് സമീപം രാത്രി മുഖം മൂടി ധരിച്ച സംഘം വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥനെ വെട്ടി പരുക്കേല്പിച്ച കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ മൂന്നാം പ്രതിയും മുത്താന സ്വദേശിയുമായ നിവിൻ,നാലാം പ്രതിയും ആറ്റിങ്ങൽ കാട്ടുംപുറം സ്വദേശിയും ഒട്ടനവധി കേസിലെ പ്രതിയുമായ ആകാശ് എന്നിവരാണ് പിടിയിലായത്. കേസിൽ മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും പിടിയിലായതായി പൊലീസ് പറഞ്ഞു.
ഡിസംബർ 7ന് രാത്രി 11നായിരുന്നു സംഭവം. നാലംഗ സംഘം പ്രസിഡന്റ് ജംഗ്ഷന് സമീപം മാവേലിക്കോണം കാർത്തികയിൽ പ്രജീഷി (38) നെ കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് വെട്ടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്. അടുക്കള വാതിൽ വെട്ടി പൊളിച്ച് അകത്തു കടന്ന പ്രതികൾ മാരക ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷം വെട്ടികയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന ഒന്നാം പ്രതി ജ്യോതിഷ്, ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ഷിജിൻ എന്നിവരെ ബാംഗ്ലൂരിൽ നിന്ന് രണ്ടാം പ്രതിയായ സതീഷ് ശ്രാവനെ കിളിമാനൂരിൽ നിന്ന് മുമ്പ് പിടികൂടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |