ന്യൂഡൽഹി: കേന്ദ്ര സർക്കാർ അടിയന്തര നടപടി സ്വീകരിക്കുമ്പോഴും വിമാന സർവീസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണി തുടരുന്നു. ഇൻഡിഗോയുടെ കോഴിക്കോട്- ദമാം, പുനെ- ജോധ്പൂർ, ആകാശ് എയറിന്റെ ബംഗളൂരു- അയോദ്ധ്യ ഉൾപ്പെടെ 50 വിമാനങ്ങൾക്കായിരുന്നു ഇന്നലെ ഭീഷണി ഉണ്ടായത്. ആകാശ് എയറിന്റെ 15, ഇൻഡിഗോയുടെ 18, വിസ്‌താരയുടെ 17 വിമാനങ്ങൾക്കായിരുന്നു ഭീഷണി.
ഇതോടെ 14 ദിവസത്തിനിടെ ബോംബ് ഭീഷണികൾ 350 കടന്നു. ഭീഷണിയെ തുടർന്ന് കോഴിക്കോട്- ദമാം വിമാനം മുംബയിലും, പുനെ- ജോധ്പൂർ വിമാനം അഹമ്മദാബാദിലും ഇറക്കി പരിശോധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |