ആലപ്പുഴ : അഖിലേന്ത്യാ ദളിത് അവകാശ സമിതിയുടെ ജില്ലാ സമ്മേളനം ഇന് ജെൻഡർ പാർക്ക് ഹാളിൽ നടക്കും. ജില്ലയിലെ 15 മണ്ഡലം കമ്മിറ്റികളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 133 പ്രതിനിധികൾ പങ്കെടുക്കും. രാവിലെ 10ന് ജില്ലാ പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ പതാക ഉയർത്തുന്നതോടെ സമ്മേളനം ആരംഭിക്കും. മന്ത്രി പി.പ്രസാദ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് .ബി. ഇടമന സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ച സംഘടനാരംഗത്ത് സജീവമായ പ്രവർത്തകരെ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അനുമോദിക്കും. ജില്ലാ അസി. സെക്രട്ടറിമാരായ പി.വി.സത്യനേശൻ, അഡ്വ. എസ്.സോളമൻ, ജില്ലാ സെക്രട്ടറി ആർ. അനിൽകുമാർ, എ.ഐ.വൈ.എഫ്ജി ല്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. സദാശിവൻപിള്ള, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി. ആനന്ദൻ, ഉണ്ണി ജെ. വാര്യത്ത് എന്നിവർ സംസാരിക്കും.വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എം.സി.സിദ്ധാർത്ഥൻ, സെക്രട്ടറി അഡ്വ. സി.എ. അരുൺകുമാർ, ട്രഷറർ സി. കെ. ബാബുരാജ്, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |