SignIn
Kerala Kaumudi Online
Friday, 06 February 2026 2.02 PM IST

അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് നാളെ തുടക്കമാകും 

Increase Font Size Decrease Font Size Print Page
f

​കൊച്ചി: കേരളത്തെ ഊർജ്ജ സ്വയംപര്യാപ്തതയിലേക്കും സുസ്ഥിരമായ ഹരിത ഭാവിയിലേക്കും നയിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജ്ജമേളയ്ക്ക് നാളെ കൊച്ചിയിൽ തുടക്കമാകും. രാവിലെ 10ന് പനങ്ങാട് കുഫോസിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. കെ. ബാബു എം.എൽ.എ അദ്ധ്യക്ഷനാകും. ഊർജ്ജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യപ്രഭാഷണം നടത്തും.
​സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിലുള്ള എനർജി മാനേജ്‌മെന്റ് സെന്റർ എംപവറിംഗ് എനർജി ഫ്യൂച്ചർ എന്ന പ്രമേയത്തിലാണ് മേള സംഘടിപ്പിക്കുന്നത്. കുഫോസ് വൈസ് ചാൻസലർ പ്രൊഫ. ഡോ. എ.ബിജുകുമാർ, ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ജി.വിനോദ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് ഡയറക്ടർ പി.പ്രമോദ്, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ.ആർ. ഹരികുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഇ-കുക്കിംഗ് പഠി​ക്കാം

അന്താരാഷ്ട്ര ഊർജ്ജമേളയുടെ പ്രധാന ആകർഷണമായ ഗ്രീൻ എക്സ്പോയിൽ ഊർജ്ജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, സൗരോർജ്ജ ഉത്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വലിയൊരു ശേഖരം തന്നെ പ്രദർശനത്തിനുണ്ടാകും. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി വൈദ്യുതി ഉപയോഗിച്ചുള്ള ‘ഇ-കുക്കിംഗ്’ പ്രായോഗിക പരിശീലനവും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ​ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സെഷനുകൾ, ബാർക്കിലെ (ബി.എ ആർ.സി) മുൻ ശാസ്ത്രജ്ഞർ നയിക്കുന്ന ആണവോർജ്ജ ചർച്ചകൾ എന്നിവയും മേളയുടെ ഭാഗമാണ്. പ്രവേശനം സൗജന്യം.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.