പൊലീസ് (മോട്ടോർ ട്രാൻസ്‌പോർട്ട് വിംഗ്) വകുപ്പിൽ മെക്കാനിക് പൊലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 128/2023) തസ്തികയിലേക്ക് നവംബർ 5, 6 തീയതികളിൽ പി.എസ്.സി എറണാകുളം മേഖലാ ഓഫീസിൽ ശാരീരിക അളവെടുപ്പ് നടത്തും. ശാരീരിക അളവെടുപ്പിൽ
വിജയിക്കുന്നവർക്ക് അന്നേ ദിവസം പ്രമാണപരിശോധ നടത്തും.
ഫോറസ്റ്റ് ഓഫീസർ
വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 296/2023) തസ്തികയുടെ മാറ്റി വച്ച ശാരീരിക അളവെടുപ്പും വാക്കിംഗ് ടെസ്റ്റും നവംബർ 6, 7 തീയതികളിൽ രാവിലെ 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്,
മെഡിക്കൽ സർട്ടിഫിക്കറ്റ് (സിവിൽ സർജനിൽ നിന്നും ലഭിച്ചത്), അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം
ഹാജരാകണം.
പ്രായോഗിക പരീക്ഷ
തിരുവനന്തപുരം ജില്ലയിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ മെക്കാനിക്ക് (കാറ്റഗറി നമ്പർ
449/2022) തസ്തികയിലേക്ക് നവംബർ 8, 11, 12 തീയതികളിൽ രാവിലെ 8 മണി മുതൽ
ആലപ്പുഴ, ചെങ്ങന്നൂർ, അങ്ങാടിക്കൽ (എസ്) പി.ഒ, ഗവ. ഐ.ടി.ഐ.യിൽ പ്രായോഗിക പരീക്ഷ നടത്തും.
അഭിമുഖം
കൊല്ലം ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി
നമ്പർ 713/2022) തസ്തികയിലേക്ക് നവംബർ 6, 7, 8 തീയതികളിൽ പി.എസ്.സി കൊല്ലം ജില്ലാ
ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0474 2743624 എന്ന നമ്പരിൽ ബന്ധപ്പെടണം.
കണ്ണൂർ ജില്ലയിൽ ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ
302/2023) തസ്തികയിലേക്ക് നവംബർ 6, 7 തീയതികളിൽ പി.എസ്.സി. കണ്ണൂർ ജില്ലാ ഓഫീസിൽ
അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ
(അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ 305/2023) തസ്തികയിലേക്ക് നവംബർ 7, 8, 21, 28
തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |