ചെന്നൈ: നവംബർ ഒന്ന് തമിഴ്നാട് ദിനമാക്കണമെന്ന് പറഞ്ഞ തമിഴക വെട്രിക്കഴകം നേതാവ് വിജയ്‌ക്ക് മറുപടിയുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഭാഷാടിസ്ഥാനത്തിൽ പ്രത്യേക സംസ്ഥാനം നിലവിൽ വന്ന ദിനമാണ് നവംബർ ഒന്ന്, അതിനാൽ ആ ദിവസം തമിഴ്‌നാട് ദിനമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.
1956 നവംബർ ഒന്നിനാണ് ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപപ്പെട്ടത്. ഈ ദിവസമാണ് തമിഴ്നാട് ദിനമായി ആചരിക്കേണ്ടത് എന്നാണ് വിജയ് പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാൽ തമിഴ് സംസാരിക്കുന്ന പ്രദേശങ്ങൾ മദ്രാസ് സംസ്ഥാനത്തിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരോടുള്ള ആദരസൂചകമായി രക്ത സാക്ഷി ദിനമായിട്ടാണ് നവംബർ ഒന്ന് ആചരിക്കുന്നതെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പ്രതികരിച്ചു.
ജൂലായ് 18 ആണ് തമിഴ്‌നാട് ദിനമായി ആഘോഷിക്കേണ്ടതെന്നും സ്റ്റാലിൻ വ്യക്തമാക്കി. 1967ൽ ജൂലായ് 18നാണ് മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്നാട് എന്നാക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി അണ്ണാദുരൈ നിയമസഭയിൽ പ്രമേയം കൊണ്ടുവന്നത്. രണ്ട് വർഷങ്ങൾക്കിപ്പുറം ജനുവരി 14നാണ് തമിഴ്നാട് എന്ന പേരാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |