തിരുവനന്തപുരം: ഉയരം വളരെക്കുറവായിരുന്നതിനാൽ താൻ ഒരിക്കലും റാംപിലെ ഒരു മോഡലായിരുന്നില്ലെന്ന് പ്രശസ്ത തെന്നിന്ത്യൻ നടി നിക്കി ഗൽറാണി പറഞ്ഞു. തനിക്ക് ഉയരം വളരെ കുറവാണ്. ഇപ്പോഴും താനൊരു മോഡലായി മാറാനുള്ള ശ്രമത്തിലാണെന്നും നിക്കി പറഞ്ഞു. ലൈഫ് സ്റ്റൈലിന്റെ ഓണം സ്പെഷ്യൽ വസ്ത്രശേഖരം മാൾ ഒഫ് ട്രാവൻകൂറിലെ ചടങ്ങിൽ പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു നിക്കി.
ഓണം തനിക്ക് എപ്പോഴും ഗൃഹാതുരത്വം ഉണർത്തുന്ന ഒന്നാണെന്നും ഓണ സദ്യ എല്ലാവരെയും പോലെ താനും ഇഷ്ടപ്പെടുന്നുവെന്നും നിക്കി പറഞ്ഞു. ഓണക്കാലത്ത് മലയാളികളുടെ ട്രെൻഡിന് അനുസരിച്ചുള്ള വൈവിദ്ധ്യങ്ങളായ വസ്ത്രങ്ങളാണ് ലൈഫ് സ്റ്റൈൽ ഒരുക്കിയിരിക്കുന്നതെന്നും നിക്കി പറഞ്ഞു.
ഓണം സീസണോടനുബന്ധിച്ച് പ്രത്യേകം രൂപകല്പന ചെയ്ത സാരികൾ, ലെയേർഡ് കുർത്തകൾ, സ്കർട്ടുകൾ തുടങ്ങിയവയാണ് ലൈഫ് സ്റ്റൈൽ ഒരുക്കിയിരിക്കുന്നത്. വസ്ത്രങ്ങൾക്ക് പുറമെ വിവിധ മോഡലിലുള്ള ചെരുപ്പുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഉത്സവ സീസണിൽ വൻ ഓഫറുകളും ലൈഫ് സ്റ്റൈൽ നൽകുന്നു. സെപ്തംബർ 12 വരെയാണ് ഓണം ഓഫറുകൾ. ലൈഫ് സ്റ്റൈൽ മാനേജിംഗ് ഡയറക്ടർ എം. വസന്ത് കുമാറും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |