കോഴിക്കോട്: പഠനരംഗത്ത് പിന്തുണക്കാനും വഴികാട്ടാനും വിദ്യാഭ്യാസ സ്ഥാപനമായ സൈലം മുന്നോട്ട് വന്നതോടെ ഇല്ലായ്മകളെ അതിജീവിച്ച് ഉയരങ്ങളിലേക്ക് കുതിച്ച് വിപിൻ ദാസ്. 2024 സെപ്തംബറിൽ നടന്ന സി.എ ഫൗണ്ടേഷൻ പരീക്ഷയിൽ അഖിലേന്ത്യതലത്തിൽ ടോപ്പർ ആയിരിക്കുകയാണ് പാലക്കാട് കരിമ്പ സ്വദേശിയായ കെ.എസ്. വിപിൻ ദാസ്. കോഴിക്കോട് ആസ്ഥാനമായ എഡ്യുക്കേഷൻ പ്ലാറ്റ്ഫോം ‘സൈലം ലേണിംഗി’ന്റെ സഹായത്തോടെയാണ് ഈ വിദ്യാർത്ഥി മികച്ച നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്.
കഴിഞ്ഞ സി.ബി.എസ്.സി പ്ലസ് ടു പരീക്ഷയിൽ ഹൈദ്രാബാദ് റീജിയണിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് വിപിൻ വാർത്തകളിൽ ശ്രദ്ധിക്കപ്പെട്ടത്. ഷീറ്റും ഓലയും മേഞ്ഞ ഒരു കൊച്ചുകുടിലിൽ, രോഗം കാരണം ഒരു കാൽ മുറിച്ചുമാറ്റി കിടപ്പിലായ പിതാവ് ശിവദാസനെ പരിചരിക്കുന്നതിനിടയിൽ വിപിൻ നേടിയ റാങ്കിന്റെ തിളക്കം വാർത്തകളിലൂടെ അറിഞ്ഞ ‘സൈലം ലേണിംഗ്’ സഹായ ഹസ്തവുമായി മുന്നോട്ടുവരികയായിരുന്നു. സി.എ കോഴ്സ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച വിപിന് സൗജന്യ പഠനത്തിന് പുറമെ താമസസൗകര്യവും മറ്റ് ചെലവുകളും കൂടി ഒരുക്കിയാണ് ‘സൈലം കൊമേഴ്സ് പ്രോ' തണലായത്. സാമൂഹിക പ്രതിബന്ധത ലക്ഷ്യമിട്ട് സൈലത്തിന്റ സി. ഇ. ഒ ഡോ. അനന്തു എസ്. കുമാർ ആവിഷ്കരിച്ച ‘മൈ ഹാപ്പിനസ് ( my happiness) പ്രൊജക്ടിന്റെ ഭാഗം കൂടിയായിരുന്നു ഈ സഹായം.
പദ്ധതിയുടെ ഭാഗമായി വിപിന്റെ പിതാവ് ശിവദാസന്റെ ചികിത്സയ്ക്കായി ഒരു ലക്ഷം രൂപ നൽകി. ‘സൈലം കൊമേഴ്സ് പ്രോ'യിലെ വിദഗ്ധരായ അദ്ധ്യാപകരുടെയും മെൻഡർമാരുടെയും സഹായത്തോടെ ഏതാനും മാസം നീണ്ട പ്രത്യേക പരീക്ഷാ പരിശീലനം ലഭിച്ചതോടെ വിപിന് പുറമെ നൂറുകണക്കിന് വിദ്യാർത്ഥികളാണ് സി.എ ഫൗണ്ടേഷൻ പരീക്ഷ മറികടന്നിരിക്കുന്നത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന ഈ പദ്ധയിലൂടെ നിരവധി വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ കഴിഞ്ഞു. വിദ്യാർത്ഥികളെ കൂടാതെ പശ്ചാത്തല സൗകര്യങ്ങൾ കുറഞ്ഞ വിദ്യാലയങ്ങളെക്കൂടി ഏറ്റെടുക്കുന്നുണ്ട്. വീടില്ലാത്ത വിദ്യാർത്ഥികൾ വീടുവെച്ചു നൽകാനും ചികിത്സാ സഹായം നൽകാനും കഴിഞ്ഞിട്ടുണ്ട്.
സി.ഇ.ഒ ഡോ. അനന്തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |