ന്യൂഡൽഹി: ഉപയോഗിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയാണ് ഒക്‌ടോബർ 20 ന് ഡൽഹി രോഹിണിയിലെ സി.ആർ.പി.എഫ് സ്‌കൂളിന് പുറത്തുണ്ടായ സ്‌ഫോടനത്തിന് കാരണമായതെന്ന് പ്രാഥമിക റിപ്പോർട്ട്. സ്‌കൂൾ മതിൽ തകർത്ത സ്‌ഫോടനത്തിന് ഭീകരബന്ധം കണ്ടെത്താനായില്ലെന്നും എൻ.ഐ.എയും ഡൽഹി പൊലീസും സംയുക്തമായി അന്വേഷിച്ച കേസിന്റെ റിപ്പോർട്ടിൽ പറയുന്നു. രാവിലെ സ്‌കൂളിന് മുന്നിലൂടെ പ്രഭാത സവാരി നടത്തിയയാൾ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നുള്ള തീപടർന്ന് മാലിന്യക്കൂമ്പാരത്തിൽ കിടന്ന വ്യാവസായിക മാലിന്യങ്ങൾ പൊട്ടിത്തെറിച്ചെന്നാണ് കണ്ടെത്തൽ. ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിശദമായ റിപ്പോർട്ട് തയ്യാറാക്കും. ഏകദേശം അഞ്ച് മിനിറ്റ് മുമ്പ് സമീപവാസിയായ ഒരാൾ പുകവലിച്ചുകൊണ്ട് നടന്നു പോകുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. സിഗരറ്റ് കുറ്റി മാലിന്യത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ഇയാൾ പിന്നീട് പൊലീസിനോട് പറഞ്ഞു. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്ത് നിന്ന് പൊട്ടാസ്യം ക്ലോറേറ്റ്, ഹൈഡ്രജൻ പെറോക്സൈഡ്, ചില ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. സ്‌കൂൾ മതിലും തൊട്ടടുത്ത ഹോട്ടലിന്റെ ചില്ലും അവിടെ പാർക്കു ചെയ്‌ത കാറിന്റെ ചില്ലും തകർത്ത സ്‌ഫോടനത്തിന് പിന്നിൽ നാടൻ ബോംബാണെന്ന് സംശയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |