SignIn
Kerala Kaumudi Online
Friday, 06 December 2024 4.13 AM IST

എത്രയും പെട്ടെന്ന് തരാനുള്ള പണം തരൂ, ഇല്ലെങ്കിൽ... ബംഗ്ലാദേശിന് അന്ത്യശാസനയുമായി അദാനി

Increase Font Size Decrease Font Size Print Page
adani

ന്യൂഡൽഹി: രാജ്യത്ത് വിതരണം ചെയ്ത വൈദ്യുതിയുടെ കുടിശിക നവംബർ ഏഴിനകം നൽകിയില്ലെങ്കിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം പൂർണമായി അവസാനിപ്പിക്കുമെന്ന മുന്നറിയിപ്പുമായി അദാനി പവർ. 850 ദശലക്ഷം ഡോളർ (ഏകദേശം 7200 കോടി രൂപ) അടയ്ക്കാത്തതിന്റെ പേരിൽ ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി വിതരണം അദാനി വെട്ടിക്കുറച്ചിരുന്നു. ഇതിനുപിന്നാലെയാണ് അന്ത്യശാസനം നൽകിയത്.

ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിന് (പിഡിബി) കുടിശിക തീർക്കാനും സുരക്ഷിതത്വം ഉറപ്പാക്കാൻ 170 മില്യൺ ഡോളറിന്റെ (ഏകദേശം 1,500 കോടി രൂപ) ലെ​റ്റർ ഓഫ് ക്രെഡി​റ്റ് (എൽസി) നൽകാനും ഒക്‌ടോബർ 31 വരെയായിരുന്നു നേരത്തെ സമയം നിശ്ചയിച്ചിരുന്നത്. എന്നാൽ സമയപരിധി പാലിക്കാൻ ബംഗ്ലാദേശിന് കഴിഞ്ഞില്ല. ഡോളറിന്റെ ക്ഷാമമാണ് പണം നൽകാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണമായി ബംഗ്ലാദേശ് ചൂണ്ടിക്കാട്ടുന്നത്.ഷെയ്ഖ് ഹസീനയെ പുറത്താക്കി ഇടക്കാല സർക്കാർ അധികാരമേ​റ്റതോടെ കുടിശിക നൽകണമെന്ന് അദാനി സമ്മർദ്ദം ശക്തമാക്കിയിരുന്നു.

ബംഗ്ലാദേശിലേക്കുളള ഏ​റ്റവും വലിയ വൈദ്യുതി വിതരണക്കാരൻ അദാനി പവറാണ്. വെള്ളിയാഴ്ച ഗോഡ്ഡയിലെ അദാനിയുടെ പ്ലാന്റിന്റെ സ്ഥാപിത ശേഷിയായ 1,496 മെഗാവാട്ടിൽ നിന്ന് 724 മെഗാവാട്ട് മാത്രമാണ് വിതരണം ചെയ്തത്. പൈറ (1,244 മെഗാവാട്ട്), രാംപാൽ (1,234 മെഗാവാട്ട്), എസ്എസ് പവർ I (1,224 മെഗാവാട്ട്) എന്നിവരാണ് മറ്റുവിതരണക്കാർ. എൻടിപിസി (നാഷണൽ തെർമൽ പവർ കോർപ്പറേഷൻ) സംയുക്ത സംരംഭമായ ബംഗ്ലാദേശ് ഇന്ത്യ ഫ്രണ്ട്ഷിപ്പ് പവർ കമ്പനിയുടെ ബാഗർഹാട്ടിലെ രാംപാൽ പ്ലാന്റും എസ്എസ് പവർ ഐയും കൽക്കരി ക്ഷാമം കാരണം ഇതിനകം തന്നെ ശേഷിയുടെ പകുതിയിൽ താഴെ വൈദ്യുതി മാത്രമാണ് ഉൽപ്പാദിപ്പിക്കുന്നത്.

മുൻ കുടിശികയുടെ ഒരു ഭാഗം തങ്ങൾ നേരത്തെ അടച്ചിരുന്നുവെങ്കിലും ജൂലായ് മുതൽ കമ്പനി മുൻ മാസങ്ങളെ അപേക്ഷിച്ച് കൂടുതൽ തുക ഈടാക്കുന്നുണ്ടെന്നും പിഡിബി ഉദ്യോഗസ്ഥൻ പറഞ്ഞു. അദാനി വൈദ്യുതി വിതരണം കുറയ്ക്കുന്നത് ബംഗ്ളാദേശിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കും.

 
TAGS: NEWS 360, NATIONAL, NATIONAL NEWS, ADANI, BANGLADESH, POWER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.