തൃപ്രയാർ: നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റായി സി.പി.എം ഏരിയ കമ്മിറ്റിയംഗം അഡ്വ.വി.കെ.ജ്യോതി പ്രകാശ് (ജനറൽ വിഭാഗം) തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി സി.പി.ഐയിലെ എ.ജി.സുഭാഷിനെയും തെരഞ്ഞെടുത്തു. സ്വീകരണയോഗം ഇ.ടി.ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് അദ്ധ്യക്ഷനായി. സി.പി.എം ഏരിയ സെക്രട്ടറിമാരായ എം.എ.ഹാരിസ്ബാബു, കെ.ആർ.ജൈത്രൻ, മുൻ എം.എൽ.എ പ്രൊഫ.കെ.യു.അരുണൻ, അഡ്വ.വി.കെ.ജ്യോതി പ്രകാശ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ.ജിനേന്ദ്രബാബു, ടി.വി.ചന്ദ്രൻ, എ.എ.അനിൽകുമാർ, എം.ഡി.സുരേഷ്, ദിവ്യ ലിജേഷ്, ഹേമലത പ്രതാപൻ, പി.കെ.രാജു, പി.എസ്.ഗിരീഷ്, ബി.എസ്.ജ്യോത്സന, സക്കീർ ഹുസൈൻ എന്നിവരാണ് മറ്റ് പുതിയ ഭരണസമിതിയംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |