കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന ആറു പള്ളികൾ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാരിനെതിരായ കോടതിയലക്ഷ്യക്കേസ് ഹൈക്കോടതി ഇന്ന് ഉച്ചക്ക് രണ്ടിന് പരിഗണിക്കാൻ മാറ്റി.
കുറ്റം ചുമത്താനായി ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, മദ്ധ്യ മേഖല പൊലീസ് ഐ.ജി, ജില്ലാ കളക്ടർമാർ, റൂറൽ ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർമാർ, യാക്കോബായ പക്ഷക്കാരായ ചില പുരോഹിതർ, വിശ്വാസികൾ എന്നിവരടക്കം എതിർ കക്ഷികൾ നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവുണ്ട്. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് ചുമതലയിലുള്ള പാലക്കാട് കളക്ടർ നേരിട്ട് ഹാജരാകുന്നത് ഇന്നത്തേക്ക് ഒഴിവാക്കണമെന്നും ഓൺലൈനായി ഹാജരാകാമെന്നും അറിയിച്ചത് കോടതി അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |