പ്രശസ്‌ത തമിഴ് നടി രമ്യാ പാണ്ഡ്യൻ വിവാഹിതയായി. യോഗ പരിശീലകനായ ലോവൽ ധവാനാണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ രമ്യ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള പട്ടുസാരിയാണ് രമ്യ ധരിച്ചിരിക്കുന്നത്. ഓഫ് വെെറ്റ് പട്ട് വേഷ്ടിയും ഷർട്ടുമായിരുന്നു വരന്റെ വേഷം. ഗംഗാനദിയുടെ തീരത്തായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.
'ഞങ്ങളുടെ യാത്ര ആരംഭിച്ച ഗംഗയുടെ തീരത്ത് ഞങ്ങളുടെ ആത്മാവിനെ ഒന്നിച്ച് ബന്ധിപ്പിച്ചു',- ചിത്രങ്ങൾ പങ്കുവച്ചശേഷം രമ്യ കുറിച്ചു. വിവാഹച്ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. രമ്യയുടെ കസിനും നടിയുമായ കീർത്തി പാണ്ഡ്യനും ഭർത്താവും നടനുമായ അശോക് സെൽവനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. 2023ലാണ് രമ്യയും ലോവലും സുഹൃത്തുക്കളാകുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്കെത്തുകയായിരുന്നു. തിരുനൽവേലി സ്വദേശിയായ രമ്യ സംവിധായകൻ ദുരെെ പാണ്ഡ്യന്റെ മകളാണ്.
താരത്തിന് വിവാഹ ആശംസകൾ അറിയിച്ച് നിരവധി താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. കുക്കൂ വിത്ത് കോമാളിയിലൂടെയും തമിഴ് ബിഗ് ബോസിലൂടെയും ശ്രദ്ധേയയാണ് രമ്യാ പാണ്ഡ്യൻ. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നൽപകൽ നേരത്തെ മയക്കം' എന്ന ചത്രത്തിൽ രമ്യ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.
Actress Ramya Pandian ties the knot with her BoyFriend Dhawan🎉 pic.twitter.com/8rqtEIcr5N
— Christopher Kanagaraj (@Chrissuccess) November 9, 2024
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |