SignIn
Kerala Kaumudi Online
Tuesday, 10 December 2024 4.03 AM IST

ഒരു സ്‌പൂൺ വെളിച്ചെണ്ണ മതി, നര പൂർണമായും മാറും; ഒരു മണിക്കൂറിൽ ഫലം ഉറപ്പ്

Increase Font Size Decrease Font Size Print Page
beauty

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ അനുഭവിക്കുന്ന പ്രശ്‌നമാണ് നര. പ്രായം കൂടുന്നതിനനുസരിച്ച് സ്വാഭാവികമായി ഉണ്ടാകുന്നതാണ് നരയെങ്കിലും പലരും ഇതിനെ ഒരു സൗന്ദര്യ പ്രശ്നമായിട്ടാണ് കണക്കാക്കുന്നത്. അതുകൊണ്ട് കടകളിൽ ലഭിക്കുന്ന കെമിക്കലുകൾ ധാരാളം അടങ്ങിയ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കാൻ തുടങ്ങും.

എന്നാൽ ഇത് പിന്നീട് മുടി കൊഴിച്ചിൽ, തലവേദന, അലർജി തുടങ്ങി വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പതിവ് പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും മുടി കൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ വരാതിരിക്കാനും വീട്ടിൽ തന്നെ പ്രകൃതിദത്തമായി മുടി കറുപ്പിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

വെളിച്ചെണ്ണ - മൂന്ന് ടേബിൾസ്പൂൺ

കറിവേപ്പില - ഒരു പിടി

തയ്യാറാക്കുന്ന വിധം

ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് കറുപ്പ് നിറം ആകുന്നതുവരെ നന്നായി ചൂടാക്കുക. എണ്ണ കറുപ്പ് നിറമാകുന്നത് വരെ ചൂടാക്കണം. ശേഷം തണുക്കുമ്പോൾ ഒരു ഗ്ലാസ് ബോട്ടിലിൽ അടച്ച് സൂക്ഷിക്കാവുന്നതാണ്. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാം.

ഉപയോഗിക്കേണ്ട വിധം

ഓരോ തവണ ഉപയോഗിക്കുമ്പോഴും എണ്ണ ചെറുതായി ചൂടാക്കണം. ഇത് വളരെ വേഗം ശിരോചർമത്തിൽ പ്രവർത്തിക്കാൻ സഹായിക്കും. മുടിയുടെ അറ്റം മുതൽ ശിരോചർമം വരെ പൂർണമായും എണ്ണ തേയ്‌ക്കണം. ശേഷം പത്ത് മിനിട്ട് മസാജ് ചെയ്‌ത് ഒരു മണിക്കൂറെങ്കിലും വയ്‌ക്കുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. ആഴ്‌ചയിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്യാവുന്നതാണ്. കറിവേപ്പിലയ്ക്ക് നിങ്ങളുടെ മുടിയിലെ നര അകറ്റാനും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവുണ്ട്. കൂടാതെ മുടി വളർച്ച ഇരട്ടി വേഗത്തിലാക്കാനും ഇത് നിങ്ങളെ സഹായിക്കും.

TAGS: BEAUTY, BEAUTY TIPS, HAIR CARE TIPS, HOME REMEDIES, NATURAL BLACK HAIR, DANDRUFF REMOVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.