SignIn
Kerala Kaumudi Online
Sunday, 06 July 2025 6.53 PM IST

കാശ്‌മീരിലെ മാറ്റങ്ങൾ ജനങ്ങൾക്ക് ഗുണം ചെയ്യുമെന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി

Increase Font Size Decrease Font Size Print Page
president

ന്യൂഡൽഹി: ജമ്മുകാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കി രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായി വിഭജിച്ചത് മേഖലയ്ക്ക് ഗുണകരമാകുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതിയുടെ പ്രതികരണം.

ജമ്മുകാശ്‌മീരിലും ലഡാക്കിലും കൊണ്ടുവന്ന മാറ്റങ്ങൾ മേഖലയിൽ ഒരുപാട് പ്രയോജനം ചെയ്യുമെന്നുറപ്പാണ്. വിദ്യാഭ്യാസത്തിനുള്ള അവകാശം, വിവരാവകാശം, ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം, മുത്തലാഖ് നിരോധന നിയമം തുടങ്ങി മറ്റു സംസ്ഥാനങ്ങളിലുള്ളവരുടേതിന് സമാനമായ അവകാശങ്ങളും അംഗീകാരങ്ങളും ലഭ്യമാകും. പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ദീർഘവും ഫലപ്രദവുമായിരുന്നു. ക്രിയാത്മക ചർച്ചകളിലൂടെയും രാഷ്ട്രീയ പാർട്ടികളുടെ സഹകരണത്തോടെയും നിരവധി സുപ്രധാന ബില്ലുകളാണ് പാസാക്കിയത്. അടുത്ത അഞ്ചുവർഷത്തേക്കുള്ള സൂചന മാത്രമാണിതെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാഷ്‌ട്രപതി പറഞ്ഞു.

വേഗത്തലുള്ള വികസനവും സുതാര്യമായ ഭരണകൂടവും എല്ലാ ഇന്ത്യക്കാരും ഒരു പോലെ സ്വപ്‌നം കാണുന്നു. ജനങ്ങളുടെ കല്പനകൾ കേൾക്കുന്നതിലൂടെ അവരുടെ അഭിലാഷങ്ങൾ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. പൊതു തിരഞ്ഞെടുപ്പിൽ പങ്കാളികളായ വോട്ടർമാരേയും അദ്ദേഹം അഭിനന്ദിച്ചു.

TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR MOVE WILL HELP ITS PEOPLE, PRESIDENT RAM NATH KOVIND, IN INDEPENDENCE DAY SPEECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.