ന്യൂഡൽഹി : മദ്യനയക്കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാതിരുന്ന കാലയളവിൽ ഇ.ഡി റോസ് അവന്യു കോടതിയിൽ നൽകിയ ഹർജിക്കെതിരെ ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഹർജി നിലനിൽക്കില്ലെന്നും അഡിഷണൽ ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേട്ട് കോടതി അയച്ച സമൻസ് റദ്ദാക്കണമെന്നുമുള്ള കേജ്‌രിവാളിന്റെ ആവശ്യത്തിൽ ഇ.ഡിക്ക് നോട്ടീസ് അയക്കാൻ ജസ്റ്രിസ് മനോജ് കുമാർ ഓഹ്‌രി ഉത്തരവിട്ടു. ഡിസംബർ 19ന് വിഷയം വീണ്ടും പരിഗണിക്കും. നിരവധി തവണ സമൻസ് നൽകിയിട്ടും ചോദ്യംചെയ്യലിന് കേജ്‌രിവാൾ ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു മജിസ്ട്രേട്ട് കോടതിയിൽ ഇ.ഡി ഹർജി നൽകിയത്. പിന്നീട് അറസ്റ്റ് ചെയ്‌തു. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് കേജ്‌രിവാൾ ജയിൽമോചിതനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |