
വാഷിംഗ്ടൺ: ഗാസയിലെ വെടിനിറുത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മേൽനോട്ടം വഹിക്കാനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചെയർമാനായി രൂപീകരിച്ച 'സമാധാന ബോർഡി 'ലേക്ക് റഷ്യയ്ക്കും ക്ഷണം. ഇന്ത്യ അടക്കം 60ഓളം രാജ്യങ്ങളെയും ക്ഷണിച്ചിരുന്നു. ഇന്ത്യ ക്ഷണത്തോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഗാസയുടെ ഇടക്കാല ഭരണം, പുനർനിർമ്മാണം, ഹമാസിന്റെ നിരായുധീകരണം തുടങ്ങിയവ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്നു. രണ്ടാംഘട്ടം ബുധനാഴ്ച തുടങ്ങിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 10നാണ് ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |