മുംബയ്: മഹാരാഷ്ട്രയിലെ ജൽഗാവിൽ ആംബുലൻസിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിക്കും കുടുംബത്തിനും അദ്ഭുത രക്ഷ. ബുധനാഴ്ച വൈകിട്ട് ജൽഗാവിലെ ദേശീയ പാതയിലാണ് സംഭവം. എരണ്ടോൾ സർക്കാർ ആശുപത്രിയിൽ നിന്ന് ഗർഭിണിയേയും കുടുംബത്തേയും ജൽഗാവ് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ആംബുലൻസ്. എൻജിനിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ആംബുലൻസ് നിറുത്തി എല്ലാവരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പിന്നാലെ ആംബുലൻസ് തീപിടിക്കുകയും മിനിട്ടുകൾക്കകം അതിനകത്തുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിക്കുകയും ചെയ്തു. ആർക്കും പരിക്കില്ല. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ വീടുകൾക്ക് കോടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |