ചേർത്തല : വീടും പരിസരവും ശുചിയാക്കണോ? കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിലേക്കൊന്നു വിളിച്ചാൽ മതി.പരിശീലനം സിദ്ധിച്ച പരിചയസമ്പന്നരായ വനിതകളുടെ ഗ്രൂപ്പ് തയ്യാർ.മുറ്റം വൃത്തിയാക്കൽ,മുറി തുടക്കൽ വരെയുള്ള എല്ലാ ജോലികളും വീട്ടിലെത്തി ചെയ്യുന്നതോടൊപ്പം ഹോം സർവീസിംഗും ഹോം ഡെക്കറേഷനും ഉൾപ്പെടെ ചെയ്തു കൊടുക്കും.ബാങ്കിന്റെ നേതൃത്വത്തിൽ പരിശീലനം സിദ്ധിച്ച 12 വനിതകൾ അടങ്ങുന്ന ഷീ ഫ്രണ്ട് ലിയാണ് ഇതിന് നേതൃത്വം നൽകുന്നത്. 17ന് വൈകിട്ട് 3ന് ഹരിത കേരളം മിഷൻ വൈസ് ചെയർപഴ്‌സൻ ഡോ.ടി.എൻ.സീമ ഷീ ഫ്രണ്ട് ലിയുടെ ഉദ്ഘാടനം നിർവഹിക്കും.ബാങ്ക് ഹെഡ് ഓഫീസിൽ നടക്കുന്ന സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിക്കും.മുൻ എം.പി. അഡ്വ.സി.എസ്.സുജാത മുഖ്യ പ്രഭാഷണം നടത്തും. അഡ്വ.പി.പി.ഗീത മുഖ്യാതിഥിയാകും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു,സി.കെ.ഷിബു,എൽ.ദീപ, സി.സിലീഷ്.കെ.എസ്.ധനപാലൻ,ഗീതാ കാർത്തികേയൻ എന്നിവർ സംസാരിക്കും.ചെയർമാൻ ബാബു കറുവള്ളി സ്വാഗതവും റെജി പുഷ്പാംഗദൻ നന്ദിയും പറയും.വിവിധ തരം ജോലികളിൽ ഏർപ്പെട്ടിരുന്ന പന്ത്റണ്ട് വനിതകളാണ് ഷീഫ്രണ്ട് ലിയിലെ അംഗങ്ങൾ. യൂണിഫോമും ഉപകരണങ്ങളും വാങ്ങുന്നതിന് ബാങ്ക് വായ്പ നൽകിയിരുന്നു.ഫോൺ: 9037147 977,0478-2862216
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |