തിരുവനന്തപുരം: കഴിഞ്ഞദിവസം നിര്യാതയായ മുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ടി. സേതുലക്ഷ്മിക്ക് കോൺഗ്രസ് പ്രവർത്തകർ വിടനൽകി. ഇന്നലെ ഉച്ചയോടെ ഡി.സി.സി ഓഫീസിലെത്തിച്ച ഭൗതികശരീരത്തിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ നിരവധിപേർ അന്ത്യോപചാരം അർപ്പിച്ചു. മുൻമുഖ്യന്ത്രി ഉമ്മൻചാണ്ടി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ എന്നിവർ പുഷ്പചക്രം അർപ്പിച്ചു. എ.കെ. ആന്റണി, രമേശ് ചെന്നിത്തല, മുല്ലപ്പളളി രാമചന്ദ്രൻ എന്നിവർക്ക് വേണ്ടിയും പുഷ്പചക്രം അർപ്പിക്കുകയുണ്ടായി. മുൻ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസൻ, തമ്പാനൂർ രവി, പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ്, കെ.എസ്. ശബരീനാഥൻ എം.എൽ.എ, മനുഷ്യാവകാശ കമ്മിഷൻ അംഗം കെ. മോഹൻകുമാർ, എൻ. പീതാംബരകുറുപ്പ്, കരകുളം കൃഷ്ണപിളള, മൺവിള രാധാകൃഷ്ണൻ, കമ്പറ നാരായണൻ, വിതുര ശശി, ഡി.സി.സി ഭാരവാഹികൾ തുടങ്ങിയവർ അന്ത്യോപചാരമർപ്പിക്കാൻ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |