കോട്ടയം: സംസ്ഥാനത്ത് തൊഴിലിനായി എത്തിയിട്ടുള്ളതും ഇതുവരെ അതിഥി ആപ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്തതുമായ ഇതരസംസ്ഥാന തൊഴിലാളികൾ സംസ്ഥാന സർക്കാരിന്റെ അതിഥി ആപ്പിൽ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ എൻഫോഴ്സ്മെന്റ് അറിയിച്ചു. തങ്ങളുടെ കീഴിൽ ജോലി ചെയ്യുന്ന/താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്ന് തൊഴിലുടമ, കോൺട്രാക്ടർമാർ, തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ള കെട്ടിട ഉടമകൾ എന്നിവർ ഉറപ്പ് വരുത്തേണ്ടതാണെന്നും ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |