SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.10 PM IST

ഉത്തർപ്രദേശിൽ കരുത്തുകാട്ടി ബിജെപി; ഒമ്പതിൽ ആറിടത്തും ലീഡ്

Increase Font Size Decrease Font Size Print Page
up

ലക്‌നൗ: ഉത്തർപ്രദേശിൽ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടരുന്നു. ഒമ്പതിൽ ആറിടത്തും ബി ജെ പിയാണ് ലീഡ് ചെയ്യുന്നത്. നേരത്തെ യോഗിയോട് പിണങ്ങി മൂന്ന് മന്ത്രിമാർ രാജിവയ്‌ക്കുകയും സമാജ്‌‌വാദി പാർട്ടിയിൽ ചേരുകയും ചെയ്‌തിരുന്നു. എന്നാൽ ഇതൊന്നും യോഗിയുടെ ജനപ്രീതിയെ ഒട്ടുംബാധിച്ചിട്ടില്ലെന്നാണ് ലീഡ് നില വ്യക്തമാക്കുന്നത്.

മെയിൻപുരി മണ്ഡലത്തിൽ സമാജ്വാദി പാർട്ടി (എസ് പി) സ്ഥാനാർത്ഥി തേജ് പ്രതാപ് യാദവ് 9,591 വോട്ടിന് മുന്നിലാണ്. ഭാരതീയ ജനതാ പാർട്ടി (ബിജെപി) സ്ഥാനാർത്ഥി അനൂജ് യാദവാണ് തൊട്ടുപിന്നിൽ. ഗാസിയാബാദിൽ അഞ്ചാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പിയുടെ സഞ്ജീവ് ശർമ്മ 22,444 വോട്ടുകൾ നേടി, 18,177 വോട്ടിന് ലീഡ് ചെയ്യുന്നുണ്ട്.

കാൺപൂരിൽ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ബി ജെ പി സ്ഥാനാർത്ഥി സുരേഷ് അവസ്തി 535 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. 3,637 വോട്ടുകളാണ് നേടിയത്. മിർസാപൂരിൽ രണ്ടാം റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ബി ജെ പി സ്ഥാനാർത്ഥി സുചിസ്മിത മൗര്യ 2,333 വോട്ടുകൾക്ക് മുന്നിലാണ്. 5,889 വോട്ടുകളാണ് അദ്ദേഹം നേടിയത്. എസ് പി സ്ഥാനാർത്ഥിയായ ജ്യോതി ബിന്ദ് ആണ് രണ്ടാമതുള്ളത്.

സംസ്ഥാനത്തെ കതേഹാരി, കർഹാൽ, മിരാപൂർ, ഗാസിയാബാദ്, മജവാൻ, സിസാമാവു, ഖൈർ, ഫുൽപൂർ, കുന്ദർക്കി എന്നീ ഒമ്പത് നിയമസഭാ സീ​റ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള സി​റ്റിംഗ് എം എൽ എമാർ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് ഈ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, UPELECTION, SP, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY