തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 535/2023) തസ്തികയിലേക്ക് 30 ന് 1.30 മുതൽ 3.30 വരെ നടത്താൻ തീരുമാനിച്ചിട്ടുളള ഒ.എം.ആർ. പരീക്ഷയ്ക്ക് തിരുവനന്തപുരം പാപ്പനംകോട് സെന്റ് മേരീസ് സ്കൂൾ നിരപ്പിൽ, സെന്റർ 1- ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1413481 മുതൽ 1413680 വരെയുള്ളവരും സെന്റർ 2 ൽ ഉൾപ്പെടുത്തിയിരുന്ന രജിസ്റ്റർ നമ്പർ 1413681 മുതൽ 1413880 വരെയുള്ളവരും റോസ മിസ്റ്റിക്ക റസിഡൻഷ്യൽ എച്ച്.എസ്.എസ്., മുക്കോല, മുല്ലൂർ പി.ഒ. തിരുവനന്തപുരം (സെന്റർ 1, 2)- ൽ പരീക്ഷയെഴുതണം .
അഭിമുഖം
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. (കാറ്റഗറി നമ്പർ 197/2023) തസ്തികയിലേക്ക് 27, 28 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ - സംസ്കൃതം (വേദാന്ത) (കാറ്റഗറി നമ്പർ 1/2022) തസ്തികയിലേക്ക് 27 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
ഓർമിക്കാൻ ...
1. പി.ജി ആയുർവേദം:- കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട സ്ട്രേ വേക്കൻസി ഓപ്ഷൻ രജിസ്ട്രേഷൻ 25ന് ഉച്ചയ്ക്ക് 12 വരെ നടത്താം. വെബ്സൈറ്റ്: www.cee.kerala.gov.in.
2. എൽ എൽ.ബി:- 5 വർഷ, 3 വർഷ എൽ എൽ.ബി കോഴ്സ് പ്രവേശന ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ചവർ 26ന് ഉച്ചയ്ക്ക് മൂന്നിനകം ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.
വെബ്സൈറ്റ്: www.cee.kerala.gov.in.
3. പി.എം ഇന്റേൺഷിപ്:- പി.എം ഇന്റേൺഷിപ് പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെടുന്നവർ 30-ന് മുമ്പ് ബന്ധപ്പെട്ട കമ്പനിയിൽ ചേരണം. വെബ്സൈറ്റ്: pminternship.mca.gov.in.
നഴ്സിംഗ് അലോട്ട്മെന്റ്
ബി.എസ്സി നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പെഷ്യൽ അലോട്ട്മെന്റ് 27ന് നടത്തും. www.lbscentre.kerala.gov.in ലെ റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർക്ക് 26ന് വൈകിട്ട് 5വരെ ഓപ്ഷൻ നൽകാം. അലോട്ട്മെന്റ് ലഭിക്കുന്നവർ 28നകം പ്രവേശനം നേടണം. ഫോൺ: 04712560363, 64.
എം.ഫാം അലോട്ട്മെന്റ്
എം.ഫാം കോഴ്സിൽ പ്രവേശനത്തിനുള്ള താത്കാലിക അലോട്ട്മെന്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. പരാതികൾ ceekinfo.cee@kerala.gov.in ൽ 24ന് വൈകിട്ട് 5നകം അറിയിക്കണം.
കുസാറ്റ് പരീക്ഷാ
ടൈംടേബിൾ
കുസാറ്റ് രണ്ടാംവർഷ എൽ.എൽ.എം (എസ്.എൽ.എസ്), മൂന്നാം സെമസ്റ്റർ പരീക്ഷകളുടെ പുന:ക്രമീകരിച്ച ടൈംടേബിളും പഞ്ചവത്സര ബി.ബി.എ എൽഎൽ.ബി (ഓണേഴ്സ്) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിളും സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ജർമൻ ഭാഷാദ്ധ്യാപകരുടെ ഒഴിവ്
ഐ.എച്ച്.ആർ.ഡി മോഡൽ ഫിനിഷിംഗ് സ്കൂളിൽ ജർമൻ ഭാഷാദ്ധ്യാപകരുടെ ഒഴിവിലേക്ക് ജർമൻ സി 1/ എം.എ ജർമൻ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 30 നകം mfstvm.ihrd@gmail.com ൽ അപേക്ഷ സമർപ്പിക്കണം. ഫോൺ : 8547005050, 8921628553
എൻ.ഐ.എഫ്.ടി പ്രവേശന പരീക്ഷ
ന്യൂഡൽഹി: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയുടെ 2025-26 അദ്ധ്യന വർഷത്തെ യു.ജി, പി.ജി, പി എച്ച്.ഡി പ്രോഗ്രാം പ്രവേശന പരീക്ഷയ്ക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷ ക്ഷണിച്ചു. എൻ.എൽ.ഇ.എ ആർട്ടിസാൻസ്, ബി.ഡെസ്, ബി.എഫ്. ടെക്, എം.ഡെസ്, എം.എഫ്.എം, എം.എഫ് ടെക് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2025 ജനുവരി ആറ്.
വെബ്സൈറ്റ്: https://exams.nta.ac.in/NIFT.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |