ന്യൂഡൽഹി: ഗ്ലാസ് പൗഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുരുങ്ങി ഡൽഹി പശ്ചിമ വിഹാറിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. സിവിൽ എഞ്ചിനിയറായ ബുദ്ധവിഹാർ സ്വദേശി മാനവ് ശർമ(28)യാണ് മരിച്ചത്. രക്ഷാബന്ധൻ ആഘോഷത്തിന് ശേഷം സഹോദരിമാരോടൊപ്പം തിരിച്ച് വരുമ്പോഴാണ് അപകടം നടന്നത്.
സഹോദരിമാർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. പശ്ചിമ വിഹാറിന് സമീപത്തുകൂടി ബൈക്കിൽ സഞ്ചരിക്കുമ്പോൾ മാനവിന്റെ കഴുത്തിൽ പട്ടം കുരുങ്ങുകയും ശ്വാസനാളി മുറിയുകയും ചെയ്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഗ്ലാസ് പൗഡർ പുരട്ടിയ രാജ്യത്ത് ചൈനീസ് പട്ടത്തിൻറെ നിർമ്മാണവും ഉപയോഗവും സുപ്രീം കോടതി നിരോധിച്ചതാണ്. സ്വാതന്ത്ര ദിനാഘോഷത്തിൻറെ ഭാഗമായി ഇവിടെ പട്ടം പറത്താറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം വരെ 15 അപകടങ്ങൾ നടന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ ഐ.പി.സി 304പ്രകാരം കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |