ബൾഗേരിയൻ യോഗി ബാബ വംഗയുടെ മിക്ക പ്രവചനങ്ങളും സത്യമായിട്ടുണ്ട്. 1996ൽ മരിച്ച ബാബ വംഗ 2025ൽ ചില രാശിക്കാർക്ക് വരാൻ പോകുന്ന മാറ്റങ്ങളെക്കുറിച്ച് പ്രവചിച്ചിരുന്നു. അതാണ് ഇപ്പോൾ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. വംഗയുടെ പ്രവചനങ്ങളെല്ലാം ഇതിനകം യാഥാർത്ഥ്യമായിട്ടുണ്ട്. അതിനാലാണ് എല്ലാ വർഷവും ആരംഭിക്കുന്നതിന് മുമ്പ് വംഗയുടെ പ്രവചനങ്ങൾ പുനരവലോകനം ചെയ്യാറുള്ളത്. ഈ വർഷം ഡിസംബർ ഒന്നിന് ശേഷം മൂന്ന് രാശിക്കാർക്ക് സമ്പത്ത് കുമിഞ്ഞുകൂടുമെന്നാണ് അവർ പ്രവചിച്ചിരുന്നത്. ഇവർ ആരൊക്കെയെന്ന് നോക്കാം.
1. കന്നിരാശി (Virgo)
ഈ രാശിക്കാർ വരും വർഷത്തിൽ പണം കൊയ്യും. നിങ്ങളുടെ ജീവിതത്തിൽ ധാരാളം വഴിത്തിരിവുകൾ ഉണ്ടാവും. സൂക്ഷ്‌മമായ ബുദ്ധി ഉപയോഗിച്ച് നടത്തിയ നിക്ഷേപങ്ങളെല്ലാം പണംകൊണ്ടെത്തിക്കും. ഭാഗ്യം ധാരാളമുള്ള ഇവർക്ക് ജ്ഞാനവും കൂടുതലായിരിക്കും.
2. മീനരാശി (Pisces )
ഡിസംബർ ഒന്നിന് ശേഷം നിങ്ങൾ ആഗ്രഹിച്ചതെന്തും നേടിയെടുക്കാൻ സാധിക്കും. ധാരാളം പണം സമ്പാദിക്കാൻ അനുകൂലമായ സമയമാണിത്. നടക്കില്ല എന്ന് കരുതി മാറ്റിവച്ച കാര്യങ്ങളെല്ലാം സാധിക്കും. നേരത്തേ അനുഭവിച്ച ബുദ്ധിമുട്ടുകളിൽ നിന്നെല്ലാം നിങ്ങൾക്ക് മോചനമുണ്ടാകും.
3. ചിങ്ങരാശി (Leo )
പരിധികളെല്ലാം ലംഘിച്ച് അത്ഭുതകരമായ ഉയരങ്ങൾ കീഴടക്കാൻ നിങ്ങൾക്ക് സാധിക്കും. സാമ്പത്തികമായി വളരെ ഉയരങ്ങളിൽ എത്താൻ അനുയോജ്യമായ സമയമാണ് ഈ രാശിക്കാർക്ക്. നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജം വർദ്ധിക്കും. ഈ സമയം വിജയത്തിന്റെ വാതിലുകൾ ഓരോന്നായി തുറക്കപ്പെടും. നിങ്ങൾക്ക് ചുറ്റുമുള്ള കോസ്‌മിക് ഊർജം എല്ലാ തടസങ്ങളെയും തകർക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |