ജൂലായ് അഞ്ചിന് ജപ്പാൻ ഒരു മഹാദുരന്തത്തെ നേരിടേണ്ടിവരുമെന്ന് അവകാശപ്പെടുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു പ്രവചനം ഏഷ്യയിലുടനീളം ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭൂകമ്പമോ സുനാമിയോ രാജ്യത്ത് ഉണ്ടാകുമെന്ന വ്യാപകമായ അഭ്യൂഹങ്ങളെത്തുടർന്ന് ജപ്പാനിലേക്കുള്ള യാത്രാ ആളുകൾ ഉപേക്ഷിച്ചു.
1995 ലെ കോബെ ഭൂകമ്പവും 2011 ലെ തോഹോകു സുനാമിയും പ്രവചിച്ച 'ജപ്പാന്റെ ബാബ വാംഗ' എന്നും അറിയപ്പെടുന്ന റിയോ തത്സുകിയുടെ 2021 ലെ 'ദി ഫ്യൂച്ചർ ഐ സോ' എന്ന വാംഗയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവചനം. കഴിഞ്ഞ ദിവസങ്ങളിൽ ജപ്പാനിലെ ടോകര ദ്വീപുകളിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായിരുന്നു. തുടരെത്തുടരെയുള്ള ഭൂകമ്പങ്ങൾ നാളെ ഉണ്ടാകാൻ പോകുന്ന മഹാദുരന്തത്തിന്റെ സൂചനയാണോയെന്ന ആശങ്കയിലാണ് ലോകം.
ബാബ വാംഗയുടെ മറ്റൊരു പ്രവചനമാണ് ഇപ്പോൾ കൂടുതൽ ആശങ്ക സൃഷ്ടിക്കുന്നത്. ജപ്പാനും ഫിലിപ്പീൻസും തമ്മിൽ കടലിനടിയിൽ ഒരു വിള്ളൽ ഉണ്ടാകുമെന്നും അത് വലിയ തിരമാലകൾക്ക് കാരണമാകുമെന്നും 2011ൽ ജപ്പാനിൽ ഉണ്ടായ മാരകമായ സുനാമിയെക്കാൾ മൂന്നിരട്ടി വലുതായിരിക്കുമെന്നും വാംഗയുടെ പുസ്തകത്തിലുണ്ട്. ഇപ്പോൾ, പ്രദേശത്ത് ഭൂമിക്കടിയിൽ സമാനമായ എന്തോ സംഭവിക്കുന്നതായി ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്. ഭാവിയിൽ ഒരു വലിയ ഭൂകമ്പം ഉണ്ടാകുന്നതിന്റെ മുന്നറിയിപ്പായിരിക്കാം ഇതെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ 1,400 വർഷത്തിനിടെ, ജപ്പാനിലെ നങ്കായ് ത്രൂയിൽ ഓരോ 100 മുതൽ 200 വർഷത്തിനിടയിലും 'മെഗാഭൂകമ്പം' ഉണ്ടായിട്ടുണ്ട്. 1946ലാണ് ഏറ്റവും ഒടുവിലായി ഇത് സംഭവിച്ചത്. റിക്ടർ സ്‌കെയിലിൽ 8.1 നും 8.4 നും ഇടയിലുള്ള തീവ്രതയാണ് രേഖപ്പെടുത്തിയത്.
2011ൽ, റിക്ടർ സ്‌കെയിലിൽ 9 മുതൽ 9.1 വരെ രേഖപ്പെടുത്തിയ ഒരു അണ്ടർവാട്ടർ മെഗാത്രസ്റ്റ് ഭൂകമ്പവും ജപ്പാനെ പിടിച്ചുകുലുക്കി. ഇതിനുപുറമെ, 2011ലെ ദുരന്തം ജപ്പാൻ ഇതുവരെ അനുഭവിച്ചതിൽ വച്ച് ഏറ്റവും ശക്തമായ ഭൂകമ്പമായിരുന്നു.
നങ്കായ് ത്രൂയിൽ അടുത്ത 30 വർഷത്തിനുള്ളിൽ ഏഴ് അല്ലെങ്കിൽ അതിൽ കൂടുതൽ തീവ്രതയുള്ള ഭൂകമ്പം ഉണ്ടാകാനുള്ള സാദ്ധ്യത 82 ശതമാനമാണെന്നാണ് അധികൃതർ പറയുന്നു. അത്തരമൊരു ഭൂകമ്പത്തിൽ 2,98,000 പേർ വരെ കൊല്ലപ്പെടുകയും 2 ട്രില്യൺ ഡോളർ വരെ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുമെന്നാണ് ജപ്പാനിലെ ഭൂകമ്പ ഗവേഷണ സമിതിയുടെ കണക്കുകൂട്ടൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |