പാലക്കാട്: കർഷകരുടെ വികസനത്തിനായി ബാങ്ക് ഓഫ് ബറോഡ നടത്തുന്ന ദ്വൈവാര പദ്ധതിയുടെ ഭാഗമായി കർഷകരെയും സി.ഡി.എസ് പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങ് പാലക്കാട് റോബിൻസൺ റോഡിലെ ടോപ്പ് ഇൻ ടൗൺ സൂര്യലക്ഷ്മി ഹാളിൽ ബാങ്ക് ഓഫ് ബറോഡ തൃശൂർ റീജിയണൽ ഹെഡ് പി. വിമൽജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാർഷിക അവാർഡ് ജേതാക്കളായ ജ്ഞാന ശരവണൻ, ജി. ഹരിവരധരാജ് എന്നിവരെ ആദരിച്ചു. നബാർഡ് പാലക്കാട് ജില്ലാ വികസന മാനേജർ കവിത റാം, ഡെപ്യൂട്ടി ഡയറക്ടർ ഒഫ് അഗ്രികൾച്ചർ മിനി ജോർജ്, സുരേഷ് കുമാർ പി, നസീർ അഹമ്മദ്, ബീന മാത്യു, പി. നടരാജൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ബിനോജ് ഭാസ്കർ, സുരേഷ് കുമാർ കെ. ജി, ഷാജു തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |