മുംബയ് : മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബി.ജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു. എൻ.സി.പി നേതാവ് അജിത് പവാർ, ശിവസേന നേതാവ് ഏക്‌നാഥ് ഷിൻഡെ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇത് മൂന്നാം തവണയാണ് ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, വിജയ് രൂപാണി, നിതീഷ് കുമാർ, ചന്ദ്രബാബു നായിഡു, വ്യവസായ പ്രമുഖരായ മുകേഷ് അംബാനി, അനിൽ അംബാനി, ആനന്ദ് അംബാനി, ബോളിവുഡ് സിനിമാമേഖലയിൽ നിന്ന് ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, രൺബീർ കപൂർ, സഞ്ജയ് ദത്ത്സ, ക്രിക്കറ്റ് താരം സച്ചിൻ തുടങ്ങിയവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തി.
മുംബയിലെ ആസാദ് മൈതാനത്താണ് ചടങ്ങ്. മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരെ പിന്നീട് തീരുമാനിക്കും. ഇതിന് ശേഷമായിരിക്കും ഇവരുടെ സത്യപ്രതിജ്ഞ നടക്കുക, ദിവസങ്ങളോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ മഹായുതി സഖ്യത്തിൽ സമവായമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കണമെന്ന കടുംപിടിത്തത്തിൽ നിന്ന് ശിവസേനാ നേതാവ് ഏക്‌നാഥ് ഷിൻഡെ അയഞ്ഞതാണ് പ്രശ്നം രമ്യമായി പരിഹരിക്കാൻ കഴിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |