തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യുടെ അടച്ചുതീർത്ത ഓഹരി മൂലധനം നൂറ് കോടി രൂപയിൽ നിന്ന് 200കോടി രൂപയായി ഉയർത്തി. അംഗീകൃത ഓഹരി മൂലധനം നൂറ് കോടിയിൽ നിന്ന് 250കോടി രൂപയിലേക്കും വർദ്ധിപ്പിച്ചു. കെഎസ്എഫ്ഇയുടെ കരുതൽ ഫണ്ട് ഉയർന്നുനിൽക്കുന്ന സാഹചര്യത്തിലാണിത്. ഓഹരികളെല്ലാം സർക്കാർ ഉടമസ്ഥതയിലാണ്. ഓഹരി മൂലധനത്തിലെ വർദ്ധന സ്ഥാപനത്തിന്റെ പ്രവർത്തനം വിപുലീകരിക്കാൻ സഹായിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |