SignIn
Kerala Kaumudi Online
Wednesday, 20 May 2026 9.55 AM IST

'യഥാർത്ഥ പ്രണയം എന്റെ മുൻ കാമുകൻമാർ കാണുക'

വിവാഹവാർഷികം ആഘോഷമാക്കി അമല പോൾ

ss

കുമരകത്ത് വേമ്പനാട് കായലിന്റെ മനോഹാരിതയിൽ വിവാഹ വാർഷികം ആഘോഷമാക്കി അമല പോളും ഭർത്താവ് ജഗദ് ദേശായിയും . വിവാഹ വാർഷികാഘോഷത്തിന്റെ വീഡിയോ പങ്കുവച്ച് അമല പോൾ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. ''എന്നെ എന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയപ്പെട്ട ഭർത്താവിന് വിവാഹവാർഷിക ആശംസകൾ .എന്നും എപ്പോഴും പ്രണയിക്കുന്ന താങ്കളെ ലഭിച്ച ഞാനെത്ര ഭാഗ്യവതിയാണെന്ന് ഈ വിവാഹവാർഷികദിനത്തിൽ ലഭിച്ച സമ്മാനം എന്നെ ഓർമ്മപ്പെടുത്തുന്നു. എന്നോട് വിവാഹാഭ്യർത്ഥന നടത്തിയ ദിവസം മുതൽ നീ, എനിക്ക് തരുന്ന മധുരതരമായ ഓരോ സർപ്രൈസും നമ്മുടെ ബന്ധം ഊട്ടിയുറപ്പിക്കാൻ നീ എടുക്കുന്ന പരിശ്രമങ്ങൾക്കുള്ള തെളിവാണ്. സാഹസികതയുടെയും സ്നേഹത്തിന്റെയും പുഞ്ചിരിയുടെയും ഒരു ജീവിതകാലം നമുക്ക് ലഭിക്കട്ടെ. ഒപ്പം എന്റെ എല്ലാ മുൻകാമുകന്മാരും യഥാർത്ഥ പ്രണയമെന്തെന്ന് കാണുക"" .അമല പോളിന്റെ വാക്കുകൾ. കഴിഞ്ഞ നവംബറിലായിരുന്നു അമലയുടെയും ജഗദ് ദേശായിയുടെയും വിവാഹം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY