കാസർകോട്: വീട് പണിയാനും പുതുക്കാനും സർക്കാർ നടപ്പാക്കിയ ഹൗസ് ബിൽഡിംഗ് അഡ്വാൻസ് ( എച്ച്.ബി.എ) വായ്പയെടുത്ത ജീവനക്കാരും അദ്ധ്യാപകരും വെട്ടിലായി.
ലക്ഷങ്ങളുടെ തിരിച്ചടവ് കുടിശ്ശികയുണ്ടെന്ന് പറഞ്ഞു ബാങ്കിൽ നിന്നു ഫോൺ കോളുകൾ വരുന്നു.
സർക്കാർ തന്നെ സ്പാർക്ക് വഴി ശമ്പളത്തിൽ നിന്ന് തിരിച്ചടവ് തുക ബാങ്കുകൾക്ക് കൈമാറുന്നതിനാൽ കുടിശിക വരില്ലെന്നാണ് വായ്പ എടുത്തവർ പറയുന്നത്. തിരിച്ചടവ് കിട്ടുന്നില്ലെന്നാണ് ബാങ്കുകാരുടെ ഫോൺ കോളിൽ പറയുന്നത്.പഞ്ചാബ് നാഷണൽ ബാങ്കിന്റെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ബ്രാഞ്ചിൽ നിന്ന് അനുവദിച്ച വായ്പയിൽ കുടിശികയുണ്ടെന്ന് മുംബയ് ഹെഡ് ഓഫീസിൽ നിന്നാണ് പറയുന്നത്.മറ്റു ബാങ്കുകളിൽ നിന്ന് ഫോൺ കോളുകൾ വന്നിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി കാരണം 2017ൽ പദ്ധതി നിറുത്തലാക്കിയെങ്കിലും തിരിച്ചടവ് തുക ശമ്പളത്തിൽ കുറവ് ചെയ്യുന്നുണ്ട്.
കാസർകോട് ജില്ലയിൽ മാത്രം അദ്ധ്യാപകരും മറ്റു സർക്കാർ ജീവനക്കാരുമായ
180 പേർ വായ്പ എടുത്തിട്ടുണ്ട്.ഇവരിൽ പലരോടുമാണ് കുടിശിക ആവശ്യപ്പെടുന്നത്. ശമ്പള രേഖകളിൽ ഗഡുക്കൾ അടച്ചതായി കാണിക്കുന്നുമുണ്ട്. എല്ലാവരും
പ്രമാണങ്ങൾ ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു ഡി.പി.ഒയെ ഏല്പിച്ചിരിക്കുകയാണ്. വായ്പ തീരാതെ തിരിച്ചുകിട്ടില്ല.
ബാക്കിയുള്ളത് 7.34 ലക്ഷം,
ചോദിക്കുന്നത് 40 ലക്ഷം
17 ലക്ഷം:
2017ൽ അദ്ധ്യാപകൻ
എടുത്ത വായ്പ
15800:
ഒരാേ മാസവും
ശമ്പളത്തിൽനിന്ന്
തിരിച്ചടയ്ക്കുന്നത്
7.34 ലക്ഷം:
തിരിച്ചടയ്ക്കാനുള്ള
ബാക്കി തുക സർക്കാരിന്റെ
സ്പാർക്ക് രേഖപ്രകാരം
40 ലക്ഷം:
ബാങ്കുകാർ
ചോദിക്കുന്ന
കുടിശിക
2032 വരെ:
വായ്പാ
കാലാവധി
എച്ച്. ബി.എ വായ്പ
സർക്കാർ പലിശ സബ്‌സിഡിയോടെ വായ്പ നൽകുന്ന ഭവന നിർമ്മാണ പദ്ധതിയാണിത്.ഷെഡ്യുൾഡ് ബാങ്കുകൾ, മറ്റു ധനകാര്യ സ്ഥാപനങ്ങൾ എന്നിവയാണ് അഞ്ച് വർഷം സർവീസ് പൂർത്തിയായ ജീവനക്കാർക്ക് വായ്പ നൽകുന്നത്. ആറു മുതൽ ഒമ്പതര ശതമാനം വരെയുള്ള പലിശ നിരക്കിലാണ് വായ്പ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |