പൊൻകുന്നം: കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് യൂണിറ്റ് ജില്ലാസമ്മേളനം 12ന് പൊൻകുന്നം ലീലാമഹൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.45ന് ജില്ലാകമ്മിറ്റിയംഗം പി.കെ.ബാലകൃഷ്ണൻ പതാക ഉയർത്തും. 10ന് സമ്മേളനം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് സി.ജി.അജികുമാർ അദ്ധ്യക്ഷത വഹിക്കും. ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സി.ആർ.ശ്രീകുമാർ മുഖ്യാതിഥിയാവും. ജില്ലാ സെക്രട്ടറി ഡെന്നി കെ.ഫിലിപ്പ് റിപ്പോർട്ടും ട്രഷറർ കെ.കെ.ദിലീപ് കണക്കും അവതരിപ്പിക്കും. പഞ്ചായത്തംഗം അഡ്വ.സുമേഷ് ആൻഡ്രൂസ്, റെജിമോൻ സി.മാത്യു, എസ്.ബിജു തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി എ.പി.അബൂബക്കർ സംഘടനാറിപ്പോർട്ട് അവതരിപ്പിക്കും. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സംഘടന നിർമ്മിച്ചുനൽകുന്ന ഷെഡ് വി.ആർ.രാമചന്ദ്രൻ സമർപ്പിക്കും. 340 ചതുരശ്രയടി വിസ്തീർണമുള്ള ഷെഡാണ് സംഘടന സൗജന്യമായി നിർമ്മിച്ചുനൽകുന്നത്. പത്രസമ്മേളനത്തിൽ സംസ്ഥാനകമ്മിറ്റിയംഗം വി.ആർ.രാമചന്ദ്രൻ, ജില്ലാവൈസ് പ്രഡന്റ് എസ്.ബിജു, ജില്ലാകമ്മിറ്റിയംഗം റെജിമോൻ സി.മാത്യു, വർഗീസ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |