നിലവിലെ വായ്‌പാ ഇടപാടുകാർക്കും പുതിയ പദ്ധതിയിലേക്ക് മാറാം
ന്യൂഡൽഹി: ഉപഭോക്താക്കൾക്ക് പലിശനിരക്കിൽ മികച്ച ഇളവിന് കളമൊരുക്കി എസ്.ബി.ഐ വായ്‌പാ പദ്ധതികൾ റിപ്പോ നിരക്കിന് അനുസൃതമായി മാറ്റുന്നു. പുതിയ വായ്‌പാ ഇടപാടുകാർക്ക് നൽകുന്ന സേവനം നിലവിൽ വായ്‌പ എടുത്തിട്ടുള്ളവർക്കും ലഭ്യമാക്കാനാണ് നീക്കം. നിലവിൽ ഭവന വായ്‌പ എടുത്തവർക്ക് ബാങ്കിൽ അപേക്ഷ നൽകി പുതിയ പദ്ധതിയിലേക്ക് മാറാനാകും.
നിലവിൽ എം.സി.എൽ.ആർ പ്രകാരമാണ് ബാങ്കുകൾ വായ്‌പാ പലിശ നിർണയിക്കുന്നത്. എസ്.ബി.ഐയുടെ 75 ലക്ഷം രൂപവരെയുള്ള ഭവന വായ്‌പയ്ക്ക് ഇതുപ്രകാരം പലിശനിരക്ക് 8.35 ശതമാനം മുതൽ 8.90 ശതമാനം വരെയാണ്. ഇപ്പോൾ റിപ്പോ നിരക്ക് 5.40 ശതമാനമാണ്. ഇതോടൊപ്പം എസ്.ബി.ഐയുടെ റിപ്പോ ലിങ്ക്ഡ് ലെൻഡിംഗ് റേറ്റായി 2.25 ശതമാനവും 0.40 - 0.55 ശതമാനം വരെ ബാങ്കിന്റെ നിരക്കും ചേർക്കും. അതായത്, റിപ്പോ അടിസ്ഥാന വായ്‌പാ പലിശ 8.05-8.20 ശതമാനം മാത്രമായിരിക്കും. എം.സി.എൽ.ആറിൽ നിന്ന് റിപ്പോ ലിങ്ക്ഡ് വായ്‌പകളിലേക്ക് മാറുമ്പോൾ ഇ.എം.ഐയിലും മൊത്തം പലിശബാദ്ധ്യതയിലും മികച്ച നേട്ടം ഉപഭോക്താവിന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |