ബെംഗലൂരു: ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ രണ്ടിന്റെ ദൗത്യത്തിൽ നാളെ നിർണായക ദിവസം. നാളെ രാവിലെ 8.30 നും 9.30 നും ഇടയിൽ ചന്ദ്രയാൻ 2 ചന്ദ്രന്റെ ഭ്രമണപദത്തിൽ പ്രവേശിക്കും. അതേസമയം ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്ന പ്രക്രിയ വെല്ലുവിളി നിറഞ്ഞതാണെന്നും ഐ.എസ്.ആർ.ഒ ചെയർമാൻ കെ.ശിവൻ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു.
ഭൂമിയിൽ നിന്ന് 3.84 ലക്ഷം കിലോമീറ്റർ അകലെയുള്ള ചന്ദ്രന്റെ 100 കിലോമീറ്റർ വരെ അടുത്ത് ഓർബിറ്റർ എത്തിച്ച ശേഷമായിരിക്കും ലാൻഡറിനെ ഇറക്കുന്നത്. ദൗത്യം വിജയിച്ചാൽ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണിൽ റോവർ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും. വിക്ഷേപണം ചെയ്ത് 29 ദിവസങ്ങൾക്കുശേഷമാണ് ചന്ദ്രയാൻ-2 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കുന്നത്. സെപ്റ്റംബർ രണ്ടിനായിരിക്കും ഓർബിറ്ററിൽനിന്നും വിക്രം ലാൻഡർ വേർപെടുക. സെപ്റ്റംബർ ഏഴിനായിരിക്കും ചന്ദ്രോപരിതലത്തിൽ ചന്ദ്രയാൻ 2 ചരിത്രപരമായി ലാൻഡിങ് നടത്തുക.
ജൂലായ് 15ന് പുലർച്ചെ 2.51ന് നടത്താനിരുന്ന വിക്ഷേപണം അവസാന നിമിഷം സാങ്കേതിക പിഴവിനാൽ മാറ്റിവയ്ക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പരീക്ഷണങ്ങൾക്കും പരിശോധനകൾക്കുമൊടുവിൽ കൃത്യതയാർന്ന രീതിയിലാണ് ഐ.എസ്.ആർ.ഒയുടെ ശാസ്ത്രജ്ഞർ വിക്ഷേപണം വിജയകരമായി നിർവഹിച്ചത്. ചന്ദ്രനിലെ രാസഘടനയെ പറ്റി പഠിക്കുകയാണ് ചന്ദ്രയാൻ 2 ദൗത്യം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ടെന്ന് കണ്ടെത്തുകയു വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |